കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി വിവാദത്തില്‍ പിബിക്ക് വിഎസിന്റെ പരാതി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മാഞ്ഞാലിക്കുളത്തെ ദേശാഭിമാനിയുടെ സ്ഥലം വിറ്റത് സംബന്ധിച്ച വിവാദം വീണ്ടും കൊഴുക്കുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പോളിറ്റ് ബ്യൂറോക്കാണ് പരാതി നല്‍കിയത്.

ദേശാഭിമാനിയുടെ സ്ഥലം ചുരുങ്ങിയ വിലക്ക് വിവാദ വ്യവസായിയായ വിഎം രാധാകൃഷ്ണന് വിറ്റു എന്നതായിരുന്നു പ്രശ്‌നം. മാത്രമല്ല ഈ ഇടപാടിന് വേണ്ടി വി എം രാധാകൃഷ്ണന്‍ താത്കാലികമായി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

VS Achuthanandan

എന്നാല്‍ ഭൂമി ഇടപാടിനെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. ഒടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്തെത്തി. വാര്‍ത്ത വ്യാജമാണെന്നും പാര്‍ട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് ദേശാഭിമാനിയുടെ ഭൂമി വിറ്റതെന്നും പിണറായി പറഞ്ഞു. വാര്‍ത്ത പുറത്തുവിട്ട ഏഷ്യാനെറ്റ് ന്യൂസിനെ രൂക്ഷമായി വിമര്ഡശിക്കുകയും ചെയ്തു.

എന്നാല്‍ പാര്‍ട്ടി അറിയാതെയാണ് ദേശാഭിമാനിയുടെ ഭൂമി കൈമാറ്റം നടന്നത് എന്നാണ് വിഎസ് പോളിറ്റ് ബ്യോറോക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെ നടത്തിയ ഭൂമി വില്‍പന അന്വേഷിക്കണം. കളങ്കിതനായ വിഎം രാധാകൃഷ്ണന് കുറഞ്ഞ വിലക്ക് ഭൂമി വിറ്റത് തെറ്റാണെന്നും വിഎസ് പരാതിയില്‍ പറയുന്നു.

കണ്ണൂരില്‍ ബിജെപി വിതരമായ നമോ വിചാര്‍ മഞ്ചുമായി പാര്‍ട്ടി ധാരണയുണ്ടാക്കിയതിനെതിരേയും വിഎസ് പരാതിയില്‍ പരാമര്ശിക്കുന്നുണ്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ബിജെപി വിമരുമായി ധാരണയുണ്ടാക്കിയതെന്നും വിഎസ് കത്തില്‍ പറയുന്നു.

English summary
VS writes complaint to PB on Deshbhimani land controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X