വിഴിഞ്ഞത്തെ എല്ലാ പണിയും നിര്‍ത്തണം, മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്
വിഴിഞ്ഞത്തെ എല്ലാ പണിയും നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.
തിരുവനന്തപുരം: വിഴിഞ്ഞത്തെ എല്ലാ പണിയും നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകട്ടെ എന്നും അതിന് ശേഷം പണി തുടങ്ങിയാല്‍ മതിയെന്നും വിഎസ് കത്തില്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്ന ക്രമക്കേടുകള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് വിഎസ് ആവശ്യപ്പെടുന്നത്.
വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് വിഎസ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ വിഴിഞ്ഞം കരാറില്‍ ദുരൂഹതയുണ്ടെന്നും ധവളപത്രമിറക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. കരാര്‍ പൊളിച്ചെഴുതണമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അധ്വാനിയുടെ കാല്‍കീഴില്‍ തുറമുഖം കൊണ്ടുവയ്ക്കുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കരാറെന്നും വിഎസ് കുറ്റപ്പെടുത്തി. അധ്വാനി ഗ്രൂപ്പ് ലംഘിച്ചുവെന്നും വിഎസ് പറഞ്ഞിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്നും കരാര്‍ പൊളിച്ചെഴുതണമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നുമായിരുന്നു വിഎസ് പറഞ്ഞത്.












Click it and Unblock the Notifications