കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ തിരുത്തണം, ജനവിശ്വാസം തകര്‍ക്കരുത്: പിണറായി വിജയന് മുന്നറിയിപ്പുമായി വിഎസ്

Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതടക്കം അടുത്ത കാലത്ത് സ്വീകരിച്ച വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചു. പോലീസിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്ന നിലപാട് ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. ആശയങ്ങളില്‍ പിഴവ് വരുത്തിയാല്‍ അത് ജനവിശ്വാസം തകരുന്നതിനിടയാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറും മുഖ്യമന്ത്രിയും ജാഗ്രത കാണിക്കണമെന്നും പിണറായി വിജയന് നല്‍കിയ കത്തില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നു.

<strong> മമത ബാനര്‍ജിയെന്ന വന്‍മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി</strong> മമത ബാനര്‍ജിയെന്ന വന്‍മരം വീഴുന്നു? ബംഗാളില്‍ ഇനി ബിജെപിയോ, 2021ല്‍ ഭരണം പിടിക്കാനുറച്ച് ബിജെപി

പോലീസിലെ മജിസ്റ്റീരിയില്‍ വിഷയത്തിന് പുറമെ, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തിലെ സര്‍ക്കാര്‍ ഇടപെടല്‍, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കല്‍ തുടങ്ങിയ കാരങ്ങളിലെല്ലാം ഗൗരവമായ പുനഃപരിശോധനക്ക് സര്‍ക്കാര്‍ തയ്യറാകാണമെന്ന് കത്തില്‍ പറയുന്നു.

vspinarayi

കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഏതെങ്കിലും മതസംഘടനകള്‍ പറയുന്നത് കേട്ട് വീണ്ട് വിചാരമില്ലാതെ എടുത്ത് ചാടരുതെന്നും അങ്ങനെ സംഭവിച്ചാല്‍ മറ്റ് വര്‍ഗ്ഗീയ സംഘടനകള്‍ക്ക് അത് വളമാകുമെന്നും വിഎസ് അഭിപ്രയാപ്പെടുന്നു. മതചിഹ്നങ്ങളെ അവഹേളിച്ചത് കാര്‍ട്ടൂണിസ്റ്റല്ല,ബിഷപ്പ് ഫ്രാങ്കോയാണെന്നും വി എസ് അഭിപ്രായപ്പെടുന്നുണ്ട്.

<strong>മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല</strong>മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല

ഇടതുപക്ഷ നിലപാടുകളില്‍നിന്ന് വ്യതിചലിച്ചെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് പൊലീസിന് മജിസ്റ്റിരിയല്‍ അധികാരം നല്‍കാനുള്ള നീക്കത്തിനെതിരെ സിപിഐ രംഗത്ത് ഭരണപരിഷ്കാരകമ്മീഷന്‍ അധ്യക്ഷനുമായ വിഎസ് അച്യുതനന്ദനും സര്‍ക്കാറിനെതിരെ രംഗത്ത് വരുന്നത്. റവന്യൂ വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ഭൂമി റജിസ്‌ട്രേഷന് ആധാര്‍ നിര്‍ബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത് ആവശ്യപ്പെട്ടു.

English summary
vs wrote a warning letter to pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X