Get Updates
Get notified of breaking news, exclusive insights, and must-see stories!

രമക്ക് വേണ്ടി മുഖ്യന് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. രമ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ പരോക്ഷമായി പിന്തുണക്കുന്നതാണ് കത്ത്.

ടിപി വധത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന രമയുടെ ആവശ്യത്തില്‍ തെറ്റില്ലെന്ന് നേരത്തെ വിഎസ് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ വിഎസ് സിബിഐ അന്വേഷണത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.

VS Achuthanandan

കേസിലെ പ്രതികള്‍ക്ക് രാജ്യാന്തര ബന്ധവും വിഎസ് കത്തില്‍ ആരോപിക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് കോഴിക്കോട് ജില്ലാ ജയിലിലെത്തി ടിപി കേസ് പ്രതികളെ സന്ദര്‍ശിച്ച സംഭവം ഉയര്‍ത്തിക്കാട്ടിയാണ് ഈ ആരോപണം.ഇത്തരം ആരോപണങ്ങള്‍ ഗൗരവമായി സര്‍ക്കാര്‍ അന്വേഷിച്ചിട്ടില്ലെന്ന് വിഎസ് കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. രമയുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും വിഎസ് വിമര്‍ശിക്കുന്നു.

രമ സമരം അവസാനിപ്പിക്കുന്നതിന് മുമ്പാണ് കത്തയച്ചത്. സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് വിഎസിന്റെ കത്ത് ലഭിച്ച കാര്യം അറിയിച്ചത്. രമ സമരം പിന്‍വലിച്ചതിന് തൊട്ടുപിറകെ കത്തിന്റെ വിവരം പരസ്യമാക്കിയതിനെ സിപിഎം സംശയത്തോടെയാണ് കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+