• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

1 ദിവസം മിനിമം 100 രൂപ ഒരാൾക്ക്,അങ്ങനെ ഒന്നര ലക്ഷം കോടിയുടെ പാക്കേജെങ്കിലും.. സർക്കാരിനെതിരെ വിമർശനം

തിരുവനന്തപുരം; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 15,000 കോടിയുടെ ആരോഗ്യ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഈ 21 ദിവസം ദിവസവേതനക്കാരയ ജനങ്ങൾക്കുള്ള യാതൊരു പ്രഖ്യാപനങ്ങളും ഉണ്ടായില്ലെന്നത് പ്രതിപക്ഷ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. കുറഞ്ഞത് ഒന്നരലക്ഷം കോടിയുടെ പാക്കേജ് എങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്ന് പറയുകയാണ് വിടി ബൽറാം എംഎൽഎ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

രാജ്യമെമ്പാടും 21 ദിവസത്തെ ലോക്ക്ഡൗൺ ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അനിവാര്യമായ നടപടി എന്ന നിലയിൽ അതിനെ പൂർണ്ണാർത്ഥത്തിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ ആരോഗ്യമേഖലക്കുള്ള 15000 കോടി പ്രഖ്യാപനത്തിനപ്പുറം ലോക്ക്ഡൗണിൻ്റെ നേരിട്ടുള്ള സാമൂഹ്യ പ്രത്യാഘാതത്തെ നേരിടാനുള്ള സാമ്പത്തിക പാക്കേജ് ഇന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. നാളെ മുതൽ തൊഴിലില്ലാതാകുന്ന ദിവസ വേതനക്കാർക്കും പാവപ്പെട്ടവർക്കും അടിയന്തരാശ്വാസം എത്തിച്ചേ പറ്റൂ.

സർക്കാരിന് സാധ്യമാവുന്ന ഒരു ധനസഹായ പാക്കേജ് എൻ്റെ പ്രതീക്ഷയിൽ ഇങ്ങനെയാണ്:

ഒരു വ്യക്തിക്ക് ഒരു ദിവസം മിനിമം 100 രൂപ വീതം നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് ദിവസം 400 രൂപ.

cmsvideo
    All you need to know about lock down | Oneindia Malayalam

    20 ദിവസത്തിന് ഒരു കുടുംബത്തിന് 20x400 = 8000 രൂപ

    ഇന്ത്യയിലെ മൊത്തം ജനസംഖ്യ 135 കോടി. അതായത് ഏതാണ്ട് 30 കോടി കുടുംബങ്ങൾ.

    ഇതിൽ പാവപ്പെട്ടവർക്കുള്ള പ്രയോറിറ്റി റേഷൻ കാർഡുകൾ ഏതാണ്ട് 18 കോടി.

    ഒരു റേഷൻ കാർഡിന് 8000 രൂപ വീതം

    18 കോടിക്ക് 18x8000 = 1,44,000 കോടി രൂപ.അതായത് ഏതാണ്ട് ഒന്നര ലക്ഷം കോടിയുടെ ഒരു സാമ്പത്തിക സഹായമെങ്കിലും കേന്ദ്ര സർക്കാർ ജനങ്ങൾക്ക് നേരിട്ട് നൽകാൻ തയ്യാറാകണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് തുക വേറെ അനുവദിക്കണം.

    ഇന്ധന വിലയിൽ ഈയിടെ രണ്ട് തവണയായി ഉയർത്തിയ അധിക നികുതിയിൽ നിന്നുള്ള വരുമാനം കൊണ്ട് ഈ തുകയുടെ പകുതിയെങ്കിലും കണ്ടെത്താൻ കേന്ദ്ര സർക്കാരിന് എളുപ്പത്തിൽ കഴിയും. ഇനി വേണ്ടത് ആ അധിക ലാഭം ഇതുപോലൊരവസരത്തിലെങ്കിലും ജനങ്ങളിലേക്ക് കൈമാറാനുള്ള രാഷ്ട്രീയ തീരുമാനം മാത്രമാണ്.

    തമിഴ്നാട്ടില്‍ സമൂഹ്യവ്യാപനം എന്ന് സംശയം; മധുരയില്‍ 55 കാരന്‍ മരിച്ചു, വൈറസ് പകര്‍ന്ന വഴിയറിയില്ല

    കൊറോണ പ്രതിസന്ധിക്കിടയിലും ആഡംബരം; 20,000 കോടിയുടെ മോദിയുടെ സ്വപ്ന പദ്ധതിക്ക് അംഗീകാരം

    കോർപറേറ്റുകൾക്ക് ഒന്നര ലക്ഷം കോടിയുടെ ഇളവ് പ്രഖ്യാപിച്ചത് ഏതു കമ്മിറ്റിയിൽ ആലോചിച്ചിട്ടാണ്? കുറിപ്പ്

    English summary
    VT Balaram about lockdown and financial package
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
    X