കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പപ്പു വിളി പൊടിതട്ടിയെടുത്ത് വിളിച്ചാലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കാനേ പോണില്ല"

  • By
Google Oneindia Malayalam News

അനിശ്ചിതത്വത്തിനൊടുവില്‍ വയനാട് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ പ്രവര്‍ത്തകരെല്ലാം ആവേശത്തിലാണ്. ഇത്തവണ ദക്ഷിണേന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് തരഗം ആഞ്ഞടിക്കുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. അതേസമയം രാഹുലിന്‍റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇടതുപക്ഷം ഉന്നയിക്കുന്നത്.

<strong>ഹിന്ദു ആചാരത്തെ കുറിച്ച് ഒരു ചുക്കും പ്രിയങ്കയ്ക്ക് അറിയില്ല! 'തെളിവ് നിരത്തി' വ്യാപക പ്രചരണം</strong>ഹിന്ദു ആചാരത്തെ കുറിച്ച് ഒരു ചുക്കും പ്രിയങ്കയ്ക്ക് അറിയില്ല! 'തെളിവ് നിരത്തി' വ്യാപക പ്രചരണം

എന്നാല്‍ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. വിടിയുടെ ഫേസ്ബുക്ക് കുരിപ്പ് ഇങ്ങനെ

 ബുദ്ധിജീവികള്‍

ബുദ്ധിജീവികള്‍

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്ത്വം ഉറപ്പിക്കുന്നതു വരെ സിപിഎം നേതാക്കളും 'നിഷ്പക്ഷ' ബുദ്ധിജീവികളും എല്ലാം ഉപദേശിച്ചതും സ്റ്റഡി ക്ലാസെടുത്തതും കാലുപിടിച്ചതും നെഞ്ചത്തടിച്ച് നിലവിളിച്ചതും ഒക്കെ മനസ്സിലാക്കാം.

 തീരുമാനത്തെ മാറ്റാനാവില്ല

തീരുമാനത്തെ മാറ്റാനാവില്ല

പക്ഷേ, ഇപ്പോൾ അദ്ദേഹം വയനാട്ടിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാണ്. അദ്ദേഹം തന്നെ അവിടെ മത്സരിക്കണമെന്ന് അദ്ദേഹത്തിന്റെ പാർട്ടി തീരുമാനിച്ചു. പലവിധ പരിഗണനകളും പരിശോധിച്ച് അവസാനം അദ്ദേഹവും അതിനോട് യോജിച്ചു. നിങ്ങളുടെ രോദനങ്ങൾക്ക് ഇനി ആ തീരുമാനത്തെ മാറ്റാനാവില്ല.

 സംഘി പ്രൊപ്പഗണ്ട

സംഘി പ്രൊപ്പഗണ്ട

അതുകൊണ്ട് ഇനി നിങ്ങൾക്ക് മുന്നിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ രാഹുൽഗാന്ധി ദുർബ്ബലനാണ്, അമേഠിയിൽ നിന്ന് സ്മൃതി ഇറാനിയെ പേടിച്ചോടി, എന്നൊക്കെയുള്ള സംഘി പ്രൊപ്പഗണ്ട നിങ്ങൾക്കും ഏറ്റെടുത്ത് ആവർത്തിക്കാം,

 അധിക്ഷേപിക്കാം

അധിക്ഷേപിക്കാം

സംഘികൾ പോലും ഏതാണ്ട് നിർത്തിയ പപ്പു വിളികളൊക്കെ നിങ്ങൾക്ക് പൊടിതട്ടിയെടുക്കാം, ആനയുടെ തലയും അരണയുടെ ബുദ്ധിയുമുള്ള നിങ്ങടെ നേതാക്കന്മാർക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിയായ പിതാവിനെ വരെ ചാനൽ മുറികളിലിരുന്ന് അധിക്ഷേപിക്കാം.

 രാഷ്ട്രീയ തീരുമാനം

രാഷ്ട്രീയ തീരുമാനം

അല്ലെങ്കിൽ, ഇന്ത്യൻ മതേതരത്വം ചില പുതിയ പ്രതീക്ഷകൾ നട്ടുവളർത്തുന്ന ഇക്കാലത്ത്, അതിന്റെ നായകൻ നമ്മുടെ കേരളത്തെ ഒരു തെരഞ്ഞെടുപ്പ് തട്ടകമായി തെരഞ്ഞെടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇവിടത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ബോധ്യമാവുന്ന, ഉചിതമായ ഒരു രാഷ്ട്രീയ തീരുമാനം എടുക്കാം.

 അപഹാസ്യത

അപഹാസ്യത

അതിർത്തിക്കപ്പുറത്ത് രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്ത് പകരാൻ ശ്രമിക്കുകയും കേരളത്തിൽ അതേ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് വീമ്പിളക്കുകയും ചെയ്യുന്നതിലെ അപഹാസ്യത ഇല്ലാതാക്കാം.

ബാധിക്കുകയില്ല

ബാധിക്കുകയില്ല

ഇത് രണ്ടായാലും രാഹുൽ ഗാന്ധിയേയോ അദ്ദേഹത്തിന്റെ വിജയത്തിനേയോ ഭൂരിപക്ഷത്തിനേയോ അത് ഒരു തരത്തിലും ബാധിക്കുകയില്ല എന്ന് നിങ്ങളേപ്പോലെത്തന്നെ ഈ നാട്ടുകാർക്ക് മുഴുവൻ അറിയാം.

 ഹിമാലയൻ ബ്ലണ്ടര്‍

ഹിമാലയൻ ബ്ലണ്ടര്‍

ഇതല്ലെങ്കിൽ, മൂന്നാമതൊരു ഓപ്ഷൻ കൂടിയുണ്ട്. ഒരു ഇരുപത് വർഷം കഴിഞ്ഞ് ഒരു പാർട്ടി പ്ലീനം വിളിച്ചു ചേർത്ത് ഇന്നത്തെ നിലപാട് ഒരു ഹിമാലയൻ ബ്ലണ്ടറായിരുന്നു എന്ന് വിലയിരുത്താം. അത് പക്ഷേ അന്ന് നിങ്ങടെ പാർട്ടി അവശേഷിക്കുന്നുണ്ടെങ്കിൽ മാത്രം!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
vt balaram facebook post about rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X