കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സജി ചെറിയാന്‍ സംഘപരിവാറിന് പരസ്യ പിന്തുണ നല്‍കുന്നു; മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്കരിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എം എല്‍ എ വി ടി ബല്‍റാം. ഭരണഘടനയെ തകര്‍ത്തെറിയാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന സംഘപരിവാറിന് പരസ്യ പിന്തുണ നല്‍കുകയാണ് സി പി എം നേതാവു കൂടിയായ മന്ത്രി സജി ചെറിയാനെന്ന് വി ടി ബല്‍റാം പറഞ്ഞു .

'ചിരി കാന്‍ മേക്ക് യുവര്‍ ലൈഫ് വെരി മനോഹരം'; ക്യാപ്ഷന്‍ കിംഗ് എവിടുന്നു കിട്ടുന്നു അമേയ ഇതൊക്കെ

1

ഭരണഘടനക്കെതിരായ സി പി എം മന്ത്രിയുടെ പരസ്യ വിമര്‍ശനം ആത്യന്തികമായി സഹായിക്കുന്നത് സംഘ് പരിവാറിനെത്തന്നെയാണ്. ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.

2

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമൊക്കെ മതേതരത്വം, ജനാധിപത്യം, എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യമെന്നും മന്ത്രി വിമര്‍ശിച്ചു.

3

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമൊക്കെ മതേതരത്വം, ജനാധിപത്യം, എന്നൊക്കെ എഴുതിവച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യമെന്നും മന്ത്രി വിമര്‍ശിച്ചു.

4

ഭരണഘടനയെ തകര്‍ത്തെറിയാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്ന സംഘപരിവാറിന് പരസ്യ പിന്തുണ നല്‍കുകയാണ് സിപിഎം നേതാവു കൂടിയായ മന്ത്രി സജി ചെറിയാന്‍. സ്വാതന്ത്ര്യാനന്തരം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഭരണഘടനക്ക് രൂപം നല്‍കുന്ന വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെപ്പോലും അംഗീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറായിരുന്നില്ല.

5

ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന സമഗ്രാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ജനാധിപത്യ ഭരണത്തെ അട്ടിമറിച്ച് സായുധ കലാപത്തിന് ആഹ്വാനം നല്‍കുന്ന കല്‍ക്കത്ത തീസീസിന്റെ പേരില്‍ അക്കാലത്ത് ഒരു നിരോധിത സംഘടനയായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ഭരണഘടനയെ അംഗീകരിക്കുന്നതായി പറയാന്‍ തയ്യാറായത്.

6

എന്നാല്‍ അത് വെറുമൊരു അടവുനയമാണെന്നാണ് അന്ന് തൊട്ട് ഇന്നേവരെ കമ്മ്യൂണിസ്റ്റുകളുടെ താത്വിക നിലപാട്.
മതനിരപേക്ഷതയും ബഹുസ്വര ദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടന സംഘ് പരിവാറിനെ സംബന്ധിച്ചും അവരുടെ ഹിന്ദുരാഷ്ട്ര ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ വിലങ്ങുതടിയാണ്.

7

കിട്ടാവുന്ന അവസരങ്ങളിലൊക്കെ ഭരണഘടന പൊളിച്ചുപണിയുന്നതിനുള്ള ആഹ്വാനമാണ് സംഘ് പരിവാറില്‍ നിന്നുയര്‍ന്നു കേള്‍ക്കാറുള്ളത്. മറ്റൊരു വീക്ഷണകോണില്‍ നിന്നാണെന്ന് ഒറ്റയടിക്ക് തോന്നുമെങ്കിലും ഭരണഘടനക്കെതിരായ സിപിഎം മന്ത്രിയുടെ പരസ്യ വിമര്‍ശനം ആത്യന്തികമായി സഹായിക്കുന്നത് സംഘ് പരിവാറിനെത്തന്നെയാണ്. ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

8

അതേസമയം, സജി ചെറിയാനെതിരെ ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയാമെന്ന് ബി ജെ പി നേതാവ് എം ടി രമേശ് പറഞ്ഞു. മന്ത്രി സജി ചെറിയാന് മാത്രമല്ല പാര്‍ട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂര്‍ഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

ജനങ്ങളെ കൊള്ളയടിക്കുന്ന, ചൂഷണം ചെയ്യുന്ന ഭരണഘടന; ഭരണഘടനക്കെതിരെ സജി ചെറിയാന്‍ജനങ്ങളെ കൊള്ളയടിക്കുന്ന, ചൂഷണം ചെയ്യുന്ന ഭരണഘടന; ഭരണഘടനക്കെതിരെ സജി ചെറിയാന്‍

English summary
VT Balaram Post Goes Viral against minister Saji Cherian, who criticized the Indian constitution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X