കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ആദ്യം സ്വന്തം പാർട്ടിയെ നന്നാക്കൂ മിഷ്ടർ".. മമതയെ അഭിനന്ദിച്ച ബല്‍റാമിന് ഉപദേശം

  • By
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളാണ് 17 സ്ത്രീകളാണ് മത്സരരംഗത്ത് ഇറങ്ങുക. സ്ത്രീസംവരണം വാക്കിലല്ല പ്രവൃത്തിയിലാണെന്ന് തെളിയിച്ച് പുതുമുഖങ്ങളെയാണ് മമത ഇത്തവണ അണിനിരിത്തിയിരിക്കുന്നത്.വലിയ സ്വീകാര്യതയാണ് മമതാ ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് ലഭിച്ചത്.

മമതയുട പ്രഖ്യാപനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജിയുടെ ഇടപെടലിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വിടിയുടെ ആദ്യ പോസ്റ്റ്. പിന്നാലെ മമതയുടെ നടപടിയെ പിന്തുണയ്ക്കാത്തതിന് സിപിഎമ്മിനേയും വിമര്‍ശിച്ച് ബല്‍റാം പോസ്റ്റിട്ടു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യം എന്താകുമെന്ന ചോദ്യമാണ് പോസ്റ്റിന് താഴെ ചിലര്‍ കുറിച്ചിരിക്കുന്നത്.

 ആദ്യ പ്രഖ്യാപനം

ആദ്യ പ്രഖ്യാപനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സ്ഥാനാര്‍ത്ഥികള്‍ വനിതകള്‍ ആയിരിക്കുമെന്ന ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്നായിക്കിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

 നിറഞ്ഞ കൈയ്യടി

നിറഞ്ഞ കൈയ്യടി

ലോകസഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് മമത പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആകെ 42 സീറ്റുകളാണ് ഉള്ളത്.താന്‍ നടത്തിയത് അഭിമാന പ്രഖ്യാപനമാണെന്നും മമത പറഞ്ഞു. ഇതിന് പിന്നാലെയാണ് മമതയെ അഭിനന്ദിച്ച് വിടി ബല്‍റാം രംഗത്തെത്തിയത്.

 ആദ്യ പോസ്റ്റ്

ആദ്യ പോസ്റ്റ്

വിടിയുടെ ആദ്യ പോസ്റ്റ് ഇങ്ങനെയായിരുന്നു.' 42 സീറ്റിൽ 17ലും വനിതാ സ്ഥാനാർത്ഥികൾ. 41% സ്ത്രീ പ്രാതിനിധ്യം. ചരിത്രപരമായ ഈ സ്ത്രീപക്ഷ ഇടപെടലിന് മമത ബാനർജിക്ക് അഭിനന്ദനങ്ങൾ'

 പ്രത്യേകത

പ്രത്യേകത

പിന്നാലെ മറ്റൊരു പോസ്റ്റും എത്തി.അത് ഇങ്ങനെ 'സിപിഎം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളിൽ അവരെ വിമർശിക്കില്ല എന്നത് മാത്രമല്ല കേരളത്തിലെ "നിഷ്പക്ഷ" ബുദ്ധിജീവി/സാംസ്ക്കാരിക/മാധ്യമ നായകരുടെ സവിശേഷത,

 പതിവ് സ്വഭാവം

പതിവ് സ്വഭാവം

രാഷ്ട്രീയമായി സിപിഎമ്മിന്റെ എതിർപക്ഷത്തു നിൽക്കുന്നവർ എത്ര നല്ല കാര്യം ചെയ്താലും അതിനെ അഭിനന്ദിച്ച് ഒരു വാക്ക് പോലും പറയില്ല എന്നതും അവരുടെ പതിവ് സ്വഭാവമാണ്.

 ധീരമായ ചുവടുവെയ്പ്

ധീരമായ ചുവടുവെയ്പ്

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് മുഴുവൻ മാതൃകയായ ഒരു ധീരമായ ചുവടുവയ്പ്പാണ് തന്റെ പാർട്ടിയുടെ 40 ശതമാനത്തിലേറെ സീറ്റുകൾ വനിതകൾക്കായി നീക്കിവച്ച മമതാ ബാനർജിയുടെ നടപടി.

 എത്ര പ്രൊഫൈലുകള്‍

എത്ര പ്രൊഫൈലുകള്‍

മറ്റെല്ലായ്പ്പോഴും നവോത്ഥാനവും സ്ത്രീ ശാക്തീകരണവും ലിംഗനീതിയുമൊക്കെ വലിയവായിൽ പറയുന്ന, വനിതാമതിലിലും മറ്റും ആവേശം കൊണ്ടിരുന്ന എത്ര പ്രൊഫൈലുകൾ ഇത് കണ്ടതായിട്ടെങ്കിലും ഭാവിച്ചു എന്ന് ചുമ്മാ ഒരു അക്കാദമിക് ഇന്ററസ്റ്റിൽ പരിശോധിക്കുന്നത് കൗതുകകരമാണ്' എന്നായിരുന്നു പോസ്റ്റ്.

 സ്വന്തം പാര്‍ട്ടിയെ

സ്വന്തം പാര്‍ട്ടിയെ

തന്‍റെ രാഷ്ട്രീയ എതിരാളിയെ അഭിനന്ദിക്കാന്‍ കാണിച്ച വിടി നടപടിക്ക് കൈയ്യടി ലഭിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യം എന്താകും എന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം.

 എത്ര പേര്‍

എത്ര പേര്‍

ആദ്യം സ്വന്തം പാര്‍ട്ടിയെ നന്നാക്കൂവെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പട്ടികയില്‍ എത്ര പേര്‍ ഇടംപിടിക്കുമെന്നാണ് ചിലരുടെ ചോദ്യം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Vt balra, facebook post about mamata banerjis candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X