കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിന്‍റെ കൊറോണ: ഡയലോഗ് കയ്യിൽ നിന്നിടാതെ സ്ക്രിപ്റ്റിനനുസരിച്ച് പറയിപ്പിക്കുന്നതാണ് ഉചിതം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് കൊണ്ട് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മോഹല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിര വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. കൊറോണ വൈറസിനെ കുറിച്ച് നടന്‍ നടത്തിയ അസത്യവും അശാസ്ത്രീയവുമായ പരാമര്‍മാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം.

ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ അതില്‍ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ എന്നായിരുന്നു മോഹല്‍ലാല്‍ പറഞ്ഞത്. താരത്തിന്‍റെ ഈ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയവരില്‍ കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാമും ഉണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

 എടുത്ത് പറയാതെ

എടുത്ത് പറയാതെ

മോഹന്‍ലാലിന്‍റെ പേര് എടുത്ത് പറയാതെയാണ് വിടി ബല്‍റാം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഓരോരുത്തരും പ്രവർത്തിച്ച് അനുഭവമുള്ളതും സാമാന്യ രീതിയിലെങ്കിലും കഴിവു തെളിയിച്ചതുമായ മേഖലകളിൽ അവർ പറയുന്ന അഭിപ്രായങ്ങളെ മാത്രമേ അൽപ്പമെങ്കിലും ആധികാരികമായി കണക്കാക്കേണ്ടതുള്ളൂവെന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹേത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തൊണ്ട തൊടാതെ വിഴുങ്ങാതെ

തൊണ്ട തൊടാതെ വിഴുങ്ങാതെ

ഓരോരുത്തരും പ്രവർത്തിച്ച് അനുഭവമുള്ളതും സാമാന്യ രീതിയിലെങ്കിലും കഴിവു തെളിയിച്ചതുമായ മേഖലകളിൽ അവർ പറയുന്ന അഭിപ്രായങ്ങളെ മാത്രമേ അൽപ്പമെങ്കിലും ആധികാരികമായി കണക്കാക്കേണ്ടതുള്ളൂ. അത് തന്നെ തൊണ്ട തൊടാതെ വിഴുങ്ങാതെ, ലഭ്യമായ അറിവുകളും അടിസ്ഥാന യുക്തിയുമൊക്കെ ഉപയോഗിച്ച് വിലയിരുത്താൻ കേൾക്കുന്ന മറ്റുള്ളവരും തയ്യാറായിരിക്കണം.

മാധ്യമ പ്രവർത്തകരാണ്

മാധ്യമ പ്രവർത്തകരാണ്

മെഡിക്കൽ സയൻസിനേക്കുറിച്ച് മാത്രമല്ല എന്തിനേക്കുറിച്ചും സിനിമാ നടന്മാർക്കടക്കം ആർക്കും അഭിപ്രായം പറയാം. അത് അവരുടെ ജനാധിപത്യാവകാശം. എന്നാൽ അതിനെ ആധികാരിക അഭിപ്രായമായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ അവസരം നൽകുന്ന മാധ്യമ പ്രവർത്തകരാണ് ആദ്യം ആത്മപരിശോധന നടത്തേണ്ടത്. ഏത് വിഷയത്തിൽ ആരെക്കൊണ്ട് അഭിപ്രായം പറയിപ്പിക്കണമെന്ന കാര്യത്തിൽ മാധ്യമങ്ങൾക്ക് അൽപ്പം കൂടി ജാഗ്രതയാവാം.

സ്ക്രിപ്റ്റിനനുസരിച്ച്

സ്ക്രിപ്റ്റിനനുസരിച്ച്

സിനിമാ നടീനടന്മാർ പൊതുവേ സ്ക്രിപ്റ്റിനനുസരിച്ച് ഡയലോഗ് പറയുന്നവരാണ്. ഒരു വിഷയത്തെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനായി അവരുടെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാൽ ഗൗരവതരമായ വിഷയങ്ങളിൽ ഡയലോഗ് കയ്യിൽ നിന്നിട്ട് പറയിപ്പിക്കാതെ മുൻകൂട്ടി വെറ്റ് ചെയ്ത സ്ക്രിപ്റ്റിനനുസരിച്ച് അവരേക്കൊണ്ട് പറയിപ്പിക്കുന്നതാണ് ഉചിതം- വിടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.

മനുഷ്യത്വ വിരുദ്ധത

മനുഷ്യത്വ വിരുദ്ധത

അതേസമയം, അശാസ്ത്രീയമായ കാര്യങ്ങള്‍ക്കൊപ്പം തന്നെ മനുഷ്യത്വ വിരുദ്ധമായ പരാമര്‍ശങ്ങളും മോഹന്‍ലാലിന്‍റെ ഭാഗത്ത് നിന്നുണ്ടിയിട്ടുണ്ടെന്ന് വിമര്‍ശനം ശക്തമാണ്. വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്ത് നമ്മുടെ വീട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വിടും. നമ്മള്‍ എക്സ്ട്രാ കെയർ എടുക്കുക തന്നെ വേണം. എന്ന പരമാര്‍ശത്തിലാണ് മനുഷ്യത്വ വിരുദ്ധത ചൂണ്ടിക്കാണിക്കുന്നത്. നിങ്ങളും കുടുംബവും വീട്ടില്‍ ഇരുന്നിട്ട് നിങ്ങള്‍ക്കായി സാധനം വാങ്ങിക്കാന്‍ മറ്റുള്ളവരെ പുറത്ത് വിടുന്നത് ശരിയല്ല എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

കൊറോണയെ തുരത്താന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യ മന്ത്രിയാക്കി ഒരു രാജ്യം: മഹത്തായ മാതൃകകൊറോണയെ തുരത്താന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യ മന്ത്രിയാക്കി ഒരു രാജ്യം: മഹത്തായ മാതൃക

 മോദിയെ പിന്തുണച്ച രജിനിക്ക് ട്വിറ്ററിന്‍റെ 'പണി കിട്ടി': ജനതാ കര്‍ഫ്യൂ ട്വീറ്റ് നീക്കം ചെയ്തു മോദിയെ പിന്തുണച്ച രജിനിക്ക് ട്വിറ്ററിന്‍റെ 'പണി കിട്ടി': ജനതാ കര്‍ഫ്യൂ ട്വീറ്റ് നീക്കം ചെയ്തു

English summary
VT Balram about mohanlal on coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X