'ഹൈ ഇന്റഗ്രിറ്റി ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട.. നടക്കട്ടെ നടക്കട്ടെ'
തിരുവനന്തപുരം; സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കാനുള്ള കമ്മിറ്റിയിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ കൂടി നിയമിക്കാനുള്ള സർക്കാർ തിരുമാനത്തിനെതിരെ വിടി ബൽറാം എംഎൽഎ. തീപിടിക്കപ്പെട്ട യൂണിറ്റിലെ ഫിസിക്കല്‍ ഫയലുകള്‍ എണ്ണിത്തിട്ടപ്പെടുത്താനാണ് ഇവരെ സഹായത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും അപ്പോള്‍ അവിടുള്ള എല്ലാം ഇ-ഫയലുകള്‍ അല്ല, ഫിസിക്കല്‍ ഫയലുകളും ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ബൽറാം പറഞ്ഞു. അന്വേഷണത്തില്‍ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

സെക്രട്ടേറിയറ്റിലെ തീപ്പിടുത്തം അന്വേഷിക്കുന്ന ഡോ.കൗസിഗൻ ഐഎഎസിൻ്റെ കമ്മിറ്റിയുടെ സഹായത്തിനായി High Integrity അഥവാ വലിയ വിശ്വാസ്യതയും സത്യസന്ധതയുമുള്ള കുറച്ച് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ച് സർക്കാർ ഉത്തരവായിരിക്കുന്നു.
Recommended Video
ഉത്തരവ് കണ്ടപ്പോൾ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ:
1) തീപ്പിടിക്കപ്പെട്ട യൂണിറ്റിലെ ഫിസിക്കൽ ഫയലുകൾ എണ്ണിത്തിട്ടപ്പെടുത്താനാണ് ഇവരെ സഹായത്തിനായി നിയോഗിച്ചിരിക്കുന്നത്. അപ്പോൾ അവിടുള്ള എല്ലാം ഇ-ഫയലുകൾ അല്ല, ഫിസിക്കൽ ഫയലുകളും ഉണ്ട് എന്ന് വ്യക്തമാവുന്നു.
2) വ്യക്തിപരമായ വിശ്വാസ്യതയുണ്ടെന്ന് പറഞ്ഞ് ഇങ്ങനെ കടന്നുവരുന്ന ഒരാൾ മുൻപ് കോടിയേരി ബാലകൃഷ്ണൻ്റെ പിഎ ആയിരുന്ന സിപിഎം സംഘടനാ നേതാവാണ്. ഇദ്ദേഹത്തിൻ്റെ ഫോട്ടോയാണ് സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രധാന പ്രതി സ്വപ്ന സുരേഷിനൊപ്പം ഈയടുത്ത ദിവസം പുറത്തുവന്നത്. ഏതായാലും ഒരു ഫോട്ടോയുടെ പേരിൽ മാത്രം ഇക്കാര്യത്തിൽ അദ്ദേഹത്തിൻ്റെ High Integrity യെ സംശയിക്കാൻ പാടില്ലെന്ന സർക്കാർ നിലപാടിനെ തൽക്കാലം നമുക്കംഗീകരിക്കാം.
3) സഹായിക്കാൻ വരുന്ന മറ്റുള്ളവരും സിപിഎം സംഘടനാ നേതാക്കൾ തന്നെയാണ്. ഇതിൽ ഒരാളുടെ സീറ്റിനടുത്തു നിന്നാണ് തീപ്പിടുത്തം ആരംഭിച്ചത് എന്നാണ് ഇപ്പോൾത്തന്നെ ഉയർന്നിട്ടുള്ള ആരോപണം. അന്വേഷണത്തിൽ സാക്ഷിയായോ ഒരുപക്ഷേ പ്രതിയായോ പോലും വന്നേക്കാവുന്ന ഒരാളെ അന്വേഷണക്കമ്മിറ്റി സഹായിയായി ഔദ്യോഗിക ഉത്തരവിലൂടെ നിയമിച്ചു കൊടുക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
ഏതായാലും ഇനി ഇപ്പോ High Integrity ഉളളവർ ഇല്ലാത്തത് കൊണ്ട് അന്വേഷണം നടക്കാതിരിക്കണ്ട. നടക്കട്ടെ നടക്കട്ടെ.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications