കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പ് നേതാക്കള്‍ പ്രസാദിക്കണം, അല്ലാത്തവര്‍ വന്ധ്യംകരിക്കപ്പെടും; നേതൃത്വത്തിനെതിരെ വിടി ബല്‍റാം

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനും അധികാര മോഹികളായ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസിനെ നശിപ്പിച്ചത് ഗ്രൂപ്പിസമാണെന്നും കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്കാണ് പിറന്ന് വീഴുന്നതെന്നും ബല്‍റാം ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന കെഎസ്‌യുവിന്റെ ക്യാംപിലാണ് വിമര്‍ശനം.

കോളേജിലെ യൂണിറ്റ് സെക്രട്ടറി ആകണമെങ്കില്‍ പോലും കെഎസ്‌യു പ്രവര്‍ത്തകര്‍ ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ട ദുര്‍ഗതിയാണുള്ളത്. ഗ്രൂപ്പ് നേതാക്കള്‍ പ്രസാദിച്ചാലെ പാര്‍ട്ടിയില്‍ സ്ഥാനമൊള്ളു. അല്ലാത്തവര്‍ വന്ധ്യംകരിക്കപ്പെടും. കോണ്‍ഗ്രസിന്റെ വാലില്‍കെട്ടാനുള്ള പോഷക സംഘടനയല്ല കെഎസ്‌യുവെന്നും ബല്‍റാം പറഞ്ഞു.

VT Balram

യുവാക്കള്‍ക്ക് അവസരം കൊടുക്കണമെന്ന് എല്ലാ യോഗത്തിലും നേതാക്കള്‍ വിളിച്ച് പറയും. എന്നാല്‍ 62 വയസായ ആര്‍ ശങ്കറിനോട് വയസായി ഇനി സ്ഥാനമാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസിലെ നേതാക്കള്‍ 75 വയസായിട്ടും നേതൃ സ്ഥാനത്ത്‌ തുടരുകയാണെന്നും ബല്‍റാം പരിഹസിച്ചു.

Read Also: നിയമം പറയും പഠിപ്പിക്കും, പക്ഷേ പാലിക്കില്ല; റോഡ് നിയമങ്ങള്‍ തെറ്റിക്കുന്നതിലും മല്ലൂസ് മുന്നില്‍...

തലമുറമാറ്റത്തിന്റെ ഭാഗമായി ഗ്രൂപ്പ് തലപ്പത്തിരിക്കുന്ന ചില നേതാക്കളില്‍ മാത്രമാണ് സ്ഥാനമാനങ്ങള്‍ എത്തുന്നത്. ഗ്രൂപ്പില്ലാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ഇതുകാരണം ചെറുപ്പം മുതല്‍ക്കേ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ വെറുത്ത് തുടങ്ങുന്നു. ഗ്രൂപ്പുകള്‍ തെളിക്കുന്ന വഴിയിലൂടെയല്ല കെഎസ്‌യു മുന്നോട്ട് പോകേണ്ടത്. പ്രവര്‍ത്തിക്കുന്നവര്‍ നേതൃസ്ഥാനത്ത് വരണമെന്നും ബല്‍റാം പറഞ്ഞു.

Read More: ഞാനും നിലവിളക്ക് കത്തിക്കും, പണിമുടക്ക് മൗലിക അവകാശമാണെന്ന് മന്ത്രി ജി സുധാകരന്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
VT Balram Mla Criticised against congress group clash in KSU camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X