കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പി മോഹനൻ ഭാഗവത്'.. പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ?

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയ്ക്കെതിരെ വിടി ബല്‍റാം. പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേയെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിടി ചോദിച്ചു.

 cpmmohanan

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും വിടി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ?
നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്.

മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ ''മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്.

അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.#പി_മോഹനൻ_ഭാഗവത്

മുല്ലപ്പള്ളി പോര, കെപിസിസി പ്രസിഡന്‍റ് ആവാന്‍ തയ്യാറെന്ന് മുരളീധരന്‍.. സോണിയ ഗാന്ധിയുമായി കൂടിക്കാഴ

English summary
VT Balram against CPM Calicut dist sec P Mohanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X