കാവൽക്കാരനല്ല, കൂട്ടിക്കൊടുപ്പുകാരൻ! പെരുങ്കള്ളൻ മാത്രമല്ല ചാരനും രാജ്യദ്രോഹിയും, ആഞ്ഞടിച്ച് ബൽറാം
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. റാഫേല്‍ കരാറിന് മുന്‍പ് അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരും ഗുരുതര കൂടിക്കാഴ്ട നടത്തിയെന്ന ഗുരുതര ആരോപണമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്.
ഒരു ചാരനെ പോലെ അനില്‍ അംബാനിയുടെ ഇടനിലക്കാരനായി മോദി പ്രവര്‍ത്തിച്ചു എന്ന് വരെ പറഞ്ഞു കളഞ്ഞു രാഹുല്‍ ഗാന്ധി. നേതാവിനേക്കാളും ഒട്ടും കുറച്ചിട്ടില്ല കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റില്‍ മോദിയെ അല്പം കടന്ന് തന്നെ വിമര്‍ശിച്ചിരിക്കുകയാണ് ബല്‍റാം.

കത്തിപ്പടർന്ന് റാഫേൽ
സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ കെട്ടടങ്ങിയ റാഫേല്‍ വിവാദം ദ ഹിന്ദു വാര്‍ത്തയോടെയാണ് വീണ്ടും കത്തിത്തുടങ്ങിയത്. റാഫേലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. വാര്‍ത്ത ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
പ്രതിരോധമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പരുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടര്‍ന്ന് റാഫേലിലെ മറ്റൊരു നിര്‍ണായക തെളിവാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം വിളിച്ച് പുറത്ത് വിട്ടിരിക്കുന്നത്. റാഫേല്‍ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുന്‍പ് അനില്‍ അംബാനി കരാറിനെ കുറിച്ച് അറിഞ്ഞിരുന്നു എന്നാണ് രാഹുലിന്റെ ആരോപണം.

തെളിവും പുറത്ത് വിട്ടു
തെളിവായി എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ മെയിലും രാഹുല്‍ പുറത്ത് വിട്ടു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കുരുക്കിലായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ചാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മോദിയെ കടന്നാക്രമിക്കുന്നതിനൊപ്പം ഇതുവരെ റാഫേലിനെ കുറിച്ച് മിണ്ടാത്ത പിണറായിക്കിട്ടും ബല്‍റാം കൊട്ടുന്നുണ്ട് പോസ്റ്റില്‍.

അംബാനിക്ക് എല്ലാം അറിയാം
പോസ്റ്റ് വായിക്കാം: റഫാൽ വിമാനങ്ങളുടെ വില പാർലമെന്റിൽ പറയുന്നത് പോലും രാജ്യസുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് മൂടിവച്ചവരാണ് മോഡിയും ഭക്തരും. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഇ-മെയിലിലൂടെ തെളിയുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവക്കാൻ പോകുന്ന ധാരണാപത്രത്തിന്റെ വിശദ വിവരങ്ങൾ ആഴ്ചകൾക്ക് മുൻപേ അനിൽ അംബാനിക്ക് അറിയാമായിരുന്നു എന്നാണ്. അത് ഒപ്പുവക്കപ്പെടും എന്ന ഉറപ്പും അയാൾക്കുണ്ടായിരുന്നു. ആ ഉറപ്പിന്റെ മേലാണ് അയാൾ തന്റെ തട്ടിക്കൂട്ട് കമ്പനി പടച്ചുണ്ടാക്കിയത്.

കാവൽക്കാരനല്ല, കൂട്ടിക്കൊടുപ്പുകാരൻ
റഫാൽ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല, കൊടിയ രാജ്യദ്രോഹം കൂടിയായി മാറുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പെരുങ്കള്ളൻ മാത്രമല്ല, അതീവ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ ഒരു ബിസിനസുകാരന് ചോർത്തിക്കൊടുക്കുന്ന ചാരനും രാജ്യദ്രോഹിയും കൂടിയാണ് എന്നാണ് രാജ്യം ഞെട്ടലോടെ കേൾക്കുന്നത്. കാവൽക്കാരനല്ല, കൂട്ടിക്കൊടുപ്പുകാരനാണ് അയാൾ എന്നാണ് തെളിയുന്നത്.

പിണറായിയും ലോക്കൽ ലുട്ടാപ്പിയും
ഇനിയിപ്പോ ഇ-മെയിലിൽ പേജ് നമ്പർ ഇട്ടിട്ടില്ല, അതുകൊണ്ട് ആരോപണമൊക്കെ പൊളിഞ്ഞു എന്നൊക്കെപ്പറഞ്ഞ് സംഘികൾ ന്യായീകരിക്കാൻ വരുമായിരിക്കും. അതവരുടെ പണി. എന്നാൽ ഇതിന്റെയെല്ലാമിടയിലും പിണറായി വിജയൻ മുതൽ ലോക്കൽ ലുട്ടാപ്പികൾ വരെ കോൺഗ്രസിൽ നിന്ന് പാർട്ടി മാറുന്ന പഞ്ചായത്ത് മെമ്പർമാരുടെ കണക്കെടുക്കുന്ന തിരക്കിലായതു കൊണ്ട് റഫാൽ എന്ന വാക്ക് ഇതുവരെ കേട്ടിട്ട് പോലുമില്ല എന്നു തോന്നുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്ററ്