Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് സ്‌കൂളില്‍ മോഹന്‍ ഭാഗവതിന്റെ കുമ്മനടി...ആര്‍എസ്എസിനെ പൊളിച്ചടുക്കി വിടി ബല്‍റാം ..!

പാലക്കാട്: സംഘപരിവാറിനെ ഒരു കയ്യകലത്തില്‍ നിര്‍ത്തിയ പാരമ്പര്യമേ കേരളത്തിനുള്ളൂ. ഉത്തരേന്ത്യയില്‍ ആര്‍എസ്എസ് പരീക്ഷിച്ച് വിജയം കണ്ട വര്‍ഗീയതയുടെ കാര്‍ഡിറക്കി കളിക്കാന്‍ കേരളത്തില്‍ സംഘപരിവാറിന് സാധിക്കുന്നില്ല. എന്നാല്‍ കേന്ദ്രഭരണത്തിന്റെ തണലില്‍ പലവിധത്തില്‍ അവരതിന് ശ്രമിക്കുകയും ചെയ്യുന്നു. സ്വാതന്ത്യദിനത്തില്‍ പാലക്കാട് സ്‌കൂളില്‍ കണ്ടതും അതാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസിനേയും തലവന്‍ മോഹന്‍ ഭാഗവതിനേയും ട്രോളി രംഗത്ത് വന്നിരിക്കുകയാണ് തൃത്താല എംഎല്‍എ വിടി ബല്‍റാം.

വിലക്ക് മറികടന്ന്

വിലക്ക് മറികടന്ന്

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്. രാഷ്ട്രീയ നേതാവായ മോഹന്‍ഭാഗവതിന്റെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

പരിഹാസവുമായി വിടി ബൽറാം

പരിഹാസവുമായി വിടി ബൽറാം

കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ ശ്രദ്ധേയനായ തൃത്താല എംഎല്‍എ വി ടി ബല്‍റാം വിഷയത്തില്‍ ആര്‍എസ്എസിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം. സംസ്ഥാന സര്‍ക്കാരിനും ഒരു കൊ്ട്ടുണ്ട്.

പതിനഞ്ചാം വാർഷികാശംസകൾ

പതിനഞ്ചാം വാർഷികാശംസകൾ

എല്ലാ ഭാരതീയര്‍ക്കും എഴുപത്തൊന്നാമത് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. 2002ൽ മാത്രം ആദ്യമായി ദേശീയ പതാക കൈകൊണ്ട്‌ തൊട്ട ആർഎസ്‌എസുകാർക്ക്‌ പതിനഞ്ചാം വാർഷികാശംസകൾ പ്രത്യേകവും നേർന്നിട്ടുണ്ട്.

സർക്കാരിനും കൊട്ട്

സർക്കാരിനും കൊട്ട്

സംഭവത്തിൽ പിണറായി സർക്കാരും പ്രതിസ്ഥാനത്താണ് എന്ന് വിടി ബൽറാം ചൂണ്ടിക്കാണിക്കുന്നു. ആ ആർഎസ്‌എസിന്റെ മേധാവിക്ക്‌ പാലക്കാട്ടെ ഗവൺമന്റ്‌ എയ്‌ഡഡ്‌ സ്കൂളിൽ കുമ്മനടിച്ച്‌ കയറി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ അവസരമൊരുക്കിയ ഫാഷിസ്റ്റ്‌ വിരുദ്ധരായ സംസ്ഥാന സർക്കാരിനും പ്രത്യേകം ആശംസകൾ എന്നാണ് എംഎൽഎയുടെ പരിഹാസം.

കളക്ടറുടെ ഉത്തരവ്

കളക്ടറുടെ ഉത്തരവ്

രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ ജില്ലാ കളക്ടര്‍ വിലക്കിയത്. പ്രധാന അധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമാണ് ഇതിന് അധികാരം.

സൌകര്യമൊരുക്കി മാനേജ്മെന്റ്

സൌകര്യമൊരുക്കി മാനേജ്മെന്റ്

ഇക്കാര്യം ചൂണ്ടിക്കാട്ടി സ്‌കൂള്‍ മാനേജ്‌മെന്റിന് ജില്ലാ കളക്ടര്‍ വിലക്ക് രേഖാമൂലം കൈമാറിയിരുന്നു. എന്നാല്‍ ആര്‍എസ്എസ് അനുകൂല മാനേജ്‌മെന്റ് ചട്ടം ലംഘിച്ച് പതാക ഉയര്‍ത്താനുള്ള സൗകര്യം മോഹന്‍ ഭാഗവതിന് ഒരുക്കിക്കൊടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+