Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹന്‍ലാല്‍ നായര്‍', 'കസവുഷാള്‍ ഗോപി' ... ബല്‍റാമിനെന്ത് പറ്റി

തിരുവനന്തപുരം: വിവാദങ്ങളില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലാണെന്ന് തോന്നുന്നു തൃത്താലയിലെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കില്‍ ബല്‍റാമിന്റെ പോസ്റ്റുകള്‍ വിവാദമാകുന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവമാണ്.

ഇത്തവണ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും ആണ് ബല്‍റാം ഇരയാക്കിയിരിക്കുന്നത്. മോദിയുടെ അധ്യാപക ദിന പ്രസംഗത്തെ പ്രശംസിച്ച് ബ്ലോഗ് എഴുതിയതാണ് മോഹന്‍ലാലിനെ വിമര്‍ശിക്കാനുള്ള കാരണം. സുരേഷ് ഗോപി നേരത്തെ തന്നെ മോദി ഭക്തി പ്രകടിപ്പിച്ചിടട്ടുള്ള ആളാണല്ലോ...!

VT Balram

മോഹന്‍ലാല്‍ നായര്‍ എന്നും കസവുഷാള്‍ ഗോപി എന്നുമൊക്കെയാണ് വിമര്‍ശനം സംസ്ഥാന നിയമസഭകളിലേക്കുളള തിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ മോദിയുടെ വ്യാജ വികസന പ്രചാരണവുമായി സംഘപരിവാറുകാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.

Post by VT Balram.

ഗുജറാത്തിലെ വികസനം ഹരിയാനയിലേക്കും കൊണ്ടുവരുമെന്ന് പറഞ്ഞാണ് സംഘപരിവാറുകാര്‍ ഫോട്ടഷോപ്പ് പ്രചാരണം നടത്തുന്നതെന്നാണ് ബല്‍റാം പറയുന്നത്. മോദിയുടെ 100 ദിവസത്തെ ഭരണത്തിന്റെ വികസനത്തള്ളിച്ചയില്‍ വീര്‍പ്പുമുട്ടി ഇവര്‍ നിശബ്ദരായിരിക്കുകയായിരുന്നുവെന്നും ബല്‍റാം പരിഹസിക്കുന്നു.

'ഏതായാലും ഹരിയാണ ബിജെപി അണ്ണന്‍മാരുടെ തൊലിക്കട്ടി സമ്മതിക്കണം. ഇതുപോലുളള മന്ദബുദ്ധി അനുയായികളുമായിവേണം നമ്മുടെ മോഹന്‍ലാല്‍ നായരേയും കസവുഷാള്‍ ഗോപിയേയും പോലുള്ള അടിമക്കൂട്ടങ്ങള്‍പ്രീതി പിടിച്ചുപറ്റാന്‍ മത്സരിക്കേണ്ടത് എന്നോര്‍ക്കുമ്പോഴാ... ഏതായാലും അവര്‍ക്ക് വിജയാശംസകള്‍. ശംഭോ മഹാദേവ' - ബല്‍റാം മോഹന്‍ലാലിനേയും സുരേഷ്‌ഗോപിയേയും പരിഹസിക്കുന്ന ഭാഗം ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+