മുല്ലപ്പള്ളിക്ക് മറുപടിയുമായി ബല്‍റാം; എനിക്ക് സൗകര്യമുള്ള സമയത്താണ് എഫ്ബിയില്‍ പോസ്റ്റിടുന്നത്
ദില്ലി: കെആര്‍ മീര വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച കെപിസിസി പ്രസഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരോക്ഷ മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വടി ബല്‍റാമിനെതിരെ മുല്ലപ്പള്ളി രംഗത്തു വന്നത്. കെആര്‍ മീരയെ എന്നല്ല ആരേയും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു മുല്ലപ്പള്ളി തുറന്നടിച്ചത്.
അതു ശരിയല്ല. അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി ബല്‍റാം രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം
സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരെ നാട്ടിലിറങ്ങി പ്രവര്‍ത്തിക്കാന്‍ കിട്ടുന്നില്ല എന്നും സോഷ്യല്‍ മീഡിയ കൈകര്യം ചെയ്യുമ്പോള്‍ നിയന്ത്രണം വേണമെന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനാണ് കഴിഞ്ഞ ഒരു ദിവസം താന്‍ നടത്തിയ പൊതു പരിപാടികള്‍ എണ്ണിപ്പറഞ്ഞ് ബല്‍റാം രംഗത്ത് എത്തിയിരിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരം
ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്നും വിടി ബല്‍റാം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എംഎൽഎ ഓഫീസിൽ
രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച. പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം. പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം

പഞ്ചായത്ത് ഓഫീസിൽ
കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന PWD റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.

ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ
ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു. ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ.

വീട്ടിൽ ചെന്ന് സന്ദർശനം
പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം. തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.

അഞ്ച് മണിക്ക്
അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.

ഇന്നത്തെ ദിവസം
കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം. രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ.

പദയാത്ര
മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഡിസിസി പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.

ഇതിന്റെയൊക്കെ ഇടയിൽ
പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.

സൈബര്‍ ആക്രമണം
നേരത്തെ മുല്ലപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നലെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ബല്‍റാമിന് പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്ന.

മുല്ലപ്പള്ളിക്ക് മീരയോട് ആരാധന
സാഹിത്യകാരി എന്ന് പറഞ്ഞാൽ പോര പ്രവർത്തി നിഷ്പക്ഷമായിരിക്കണം. സിപിഎംന് വേണ്ടി കുഴലൂതുന്ന ഒരുത്തി കോൺഗ്രസിനെ ആക്ഷേപിക്കാൻ വന്നാൽ പ്രവർത്തകരും അതേ നാണയത്തിൽ തിരിച്ചടിക്കും. ഇനിയും അതുതന്നെ ചെയ്യും... പിന്നെ മുല്ലപ്പള്ളിക്ക് മീരയോട് ആരാധന ഉണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട എന്നുമായിരുന്നു ചില ബല്‍റാം ആരാധകര്‍ അഭിപ്രായപ്പെട്ടത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications