• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പള്ളിക്ക് മറുപടിയുമായി ബല്‍റാം; എനിക്ക് സൗകര്യമുള്ള സമയത്താണ് എഫ്ബിയില്‍ പോസ്റ്റിടുന്നത്

ദില്ലി: കെആര്‍ മീര വിഷയത്തില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച കെപിസിസി പ്രസഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരോക്ഷ മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വടി ബല്‍റാമിനെതിരെ മുല്ലപ്പള്ളി രംഗത്തു വന്നത്. കെആര്‍ മീരയെ എന്നല്ല ആരേയും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു മുല്ലപ്പള്ളി തുറന്നടിച്ചത്.

അതു ശരിയല്ല. അങ്ങനെ അധിക്ഷേപ സ്വരത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ സംസാരിക്കുന്നത് നല്ല ലക്ഷണമായി കാണുന്നില്ല. അത് ഞാന്‍ അംഗീകരിക്കുന്നില്ല. സോഷ്യല്‍ മീഡിയയിൽ നിയന്ത്രണം പാലിക്കാൻ ബൽറാം തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി ബല്‍റാം രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം

സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്നവരെ നാട്ടിലിറങ്ങി പ്രവര്‍ത്തിക്കാന്‍ കിട്ടുന്നില്ല എന്നും സോഷ്യല്‍ മീഡിയ കൈകര്യം ചെയ്യുമ്പോള്‍ നിയന്ത്രണം വേണമെന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനാണ് കഴിഞ്ഞ ഒരു ദിവസം താന്‍ നടത്തിയ പൊതു പരിപാടികള്‍ എണ്ണിപ്പറഞ്ഞ് ബല്‍റാം രംഗത്ത് എത്തിയിരിക്കുന്നത്.

സ്വന്തം ഇഷ്ടപ്രകാരം

സ്വന്തം ഇഷ്ടപ്രകാരം

ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നതെന്നും വിടി ബല്‍റാം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എംഎൽഎ ഓഫീസിൽ

എംഎൽഎ ഓഫീസിൽ

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച. പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം. പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം

പഞ്ചായത്ത് ഓഫീസിൽ

പഞ്ചായത്ത് ഓഫീസിൽ

കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന PWD റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.

ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ

ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ

ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു. ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ.

വീട്ടിൽ ചെന്ന് സന്ദർശനം

വീട്ടിൽ ചെന്ന് സന്ദർശനം

പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം. തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.

അഞ്ച് മണിക്ക്

അഞ്ച് മണിക്ക്

അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.

ഇന്നത്തെ ദിവസം

ഇന്നത്തെ ദിവസം

കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം. രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ.

പദയാത്ര

പദയാത്ര

മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഡിസിസി പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.

ഇതിന്റെയൊക്കെ ഇടയിൽ

ഇതിന്റെയൊക്കെ ഇടയിൽ

പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

നേരത്തെ മുല്ലപ്പള്ളിയുടെ വാക്കുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നലെ അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ശക്തമായിരുന്നു. ബല്‍റാമിന് പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ മുല്ലപ്പള്ളിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്ന.

മുല്ലപ്പള്ളിക്ക് മീരയോട് ആരാധന

മുല്ലപ്പള്ളിക്ക് മീരയോട് ആരാധന

സാഹിത്യകാരി എന്ന് പറഞ്ഞാൽ പോര പ്രവർത്തി നിഷ്പക്ഷമായിരിക്കണം. സിപിഎംന് വേണ്ടി കുഴലൂതുന്ന ഒരുത്തി കോൺഗ്രസിനെ ആക്ഷേപിക്കാൻ വന്നാൽ പ്രവർത്തകരും അതേ നാണയത്തിൽ തിരിച്ചടിക്കും. ഇനിയും അതുതന്നെ ചെയ്യും... പിന്നെ മുല്ലപ്പള്ളിക്ക് മീരയോട് ആരാധന ഉണ്ടെങ്കിൽ അത് കോൺഗ്രസിന്റെ ചിലവിൽ വേണ്ട എന്നുമായിരുന്നു ചില ബല്‍റാം ആരാധകര്‍ അഭിപ്രായപ്പെട്ടത്.

English summary
vt balram against mullappally ramchandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more