• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിയും കിങ് ജോങ് ഉന്നും; വിവാദമായ ഫോട്ടോ ഷോപ്പ് ചിത്രം വീണ്ടും പങ്കുവെച്ച് വിടി ബല്‍റാം

  • By Desk

പാലക്കാട്: ഉത്തരകൊറിയന്‍ ഭാരണാധികാരി കിം ജോങ് ഉന്നിന്‍റെ ചിത്രത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം ചേര്‍ത്തുവെച്ചുള്ള ഫോട്ടോഷോപ്പ് ചിത്രം ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 2016 നവംബറില്‍ വ്യാപകമായ വിമര്‍ശനമായിരുന്നു വിടി ബല്‍റാം എംഎല്‍എക്ക് നേരിടേണ്ടി വന്നത്.

സിപിഎം സീറ്റ് നല്‍കിയില്ല; മുന്നണി മാറ്റം വെറുതെയായി, എല്‍ജെഡിയില്‍ ആഭ്യന്തര കലാപം രൂക്ഷം

നിലമ്പൂരില്‍ 2 മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിടി ബല്‍റാമിന്‍റെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ വയനാട്ടില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ പഴയ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ് വിടി ബല്‍റാം.. ഫോട്ടോയ്ക്കൊപ്പം അദ്ദേഹം പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രണ്ടര വർഷം മുൻപ്

രണ്ടര വർഷം മുൻപ്

രണ്ടര വർഷം മുൻപ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ അദ്ദേഹത്തിന്റെ പാർട്ടി സമ്മേളനങ്ങളിലൊക്കെ ഫ്ലക്സ് ബോർഡ് വച്ച് ആരാധിക്കുന്ന ലോകത്തിലെ മറ്റൊരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുമായി താരതമ്യപ്പെടുത്തുന്ന ഒരു രാഷ്ട്രീയ വിമർശനമായിരുന്നു ലക്ഷ്യം.

#WhyEncounterKillings?

#WhyEncounterKillings?

ഇന്റർനെറ്റിൽ ഓൾറെഡി അവൈലബിൾ ആയ ഒരു ചിത്രത്തിൽ #WhyEncounterKillings? എന്ന ചോദ്യം ചേർക്കുക മാത്രമാണ് അന്ന് ഞാൻ ചെയ്തത്. അതിരൂക്ഷമായ സൈബർ അറ്റാക്ക് ആയിരുന്നു തിരിച്ച് നേരിടേണ്ടി വന്നത് എന്നത് ഇപ്പോഴും അതിന്നടിയിലെ കമൻറുകൾ പോയി നോക്കിയാൽ മനസ്സിലാകും.

എന്റെ ചിത്രം

എന്റെ ചിത്രം

എന്റെ ചിത്രം പട്ടി അടക്കമുള്ള മൃഗങ്ങളുമായി ചേർത്ത് വച്ചുള്ള തിരിച്ചുള്ള ഫോട്ടോഷോപ്പ് ആയിരുന്നു സിപിഎമ്മുകാരുടേയും പിണറായി വിജയൻ ഭക്ത്കളുടേയും ഉദാത്തമായ മറുപടി.

സിപിഎമ്മിന്റെ സൈബർ അണികൾ

സിപിഎമ്മിന്റെ സൈബർ അണികൾ

സിനിമാ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ഷക്കീല, ട്രാൻസ്ജൻഡർ ആക്റ്റിവിസ്റ്റായ ശീതൾ ശ്യാം എന്നിവരുടെ ഫോട്ടോയും എനിക്കെതിരായ ആക്രമണത്തിന്നായി നവോത്ഥാനവും സ്ത്രീ ശാക്തീകരണവുമൊക്കെ വലിയ വായിൽ ഉദ്ഘോഷിക്കുന്ന സിപിഎമ്മിന്റെ സൈബർ അണികൾ ദുരുപയോഗപ്പെടുത്തിയിരുന്നു.

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ

കേരളത്തിൽ സമീപകാലത്തൊന്നും കേട്ടുകേൾവി പോലുമില്ലാത്ത ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പിണറായി വിജയന്റെ സർക്കാർ അധികാരത്തിൽ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോർഫിംഗിന്റെ ധാർമ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടി.

സിപിഎം ബുദ്ധിജീവി ലോകം

സിപിഎം ബുദ്ധിജീവി ലോകം

വീണ്ടും എൻകൗണ്ടർ കില്ലിംഗുകൾ ആവർത്തിക്കപ്പെടുമ്പോഴും ചർച്ചകൾ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകൾ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകം, കാര്യങ്ങൾ പണ്ടത്തെ അത്ര ഈസിയല്ലെങ്കിലും.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

അതേസമയം

അതേസമയം

അതേസമയം, ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന പോലീസിന്‍റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മാവോയ്സ്റ്റുകള്‍ എത്തിയ വിവരം പോലീസിനെ അറിയിച്ചിട്ടില്ലെന്നും റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു.

പോലീസാണ് ആദ്യം വെടിവെച്ചത്

പോലീസാണ് ആദ്യം വെടിവെച്ചത്

വെടിവയ്പ് ആരംഭിച്ചത് മാവോയിസ്റ്റുകളാണെന്നും പൊലീസ് തിരിച്ച് വെടിവയ്ക്കുകയായിരുന്നെന്നുമാണ് ഇന്നലെ കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മാവോയ്സ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞെത്തിയ പോലീസാണ് ആദ്യം വെടിവെക്കുകയായിരുന്നെന്നാണ് റിസോര്‍ട്ട് മാനേജര്‍ പറയുന്നത്.

ദുരൂഹത

ദുരൂഹത

ഇതോടെ മാവോയിസ്റ്റ് സിപി ജലീല്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന സഹോദരന്‍ സി.പി റഷീദിന്റെ ആരോപണത്തിന്‍ ബലമേറുകയാണ്. റിസോര്‍ട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായി ഇവര്‍ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായതെന്നായിരുന്നു റഷീദ് കഴിഞ്ഞ ദിവസം ചോദിച്ചത്.

തലയ്ക്ക് പിറകില്‍

തലയ്ക്ക് പിറകില്‍

ജലീലിന്‍റെ തലയ്ക്ക് പിറകിലേറ്റ വെടി നെറ്റി തുളച്ചു മുന്നിലെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും ടര്‍പഞ്ചര്‍ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ടെന്നും ഒരേസമയം ഒരൊറ്റ ഉണ്ട മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ തോക്കുപയോഗിച്ച് ആനയെ വരെ കൊല്ലാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
vt balram against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X