കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തരുമല്ലോ,അത് നോക്കി പിടിച്ചാൽ പോരെ';വീഡിയോ പങ്കിട്ട് വിമർശനവുമായി വിടി ബൽറാം

Google Oneindia Malayalam News

കൊച്ചി; രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വിടി ബൽറാം. എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റുന്നതും അവർ പോലീസിനോട് കയർക്കുന്നതുമായുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു വിടിയുടെ വിമർശനം. പ്രതിഷേധക്കാരിൽ ഒരാൾ 'പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ' എന്ന് പോലീസിനോട് ചോദിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വി ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

vt-1656158045.jp

 ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; അവിഷിത്ത് സ്റ്റാഫ് അംഗം തന്നെ, വിവാദത്തിന് പിന്നാലെ പുറത്ത് ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; അവിഷിത്ത് സ്റ്റാഫ് അംഗം തന്നെ, വിവാദത്തിന് പിന്നാലെ പുറത്ത്

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ 'പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു,മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു!
എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്!കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു.
ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ?', വിടി പോസ്റ്റിൽ പറഞ്ഞു.

'കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാൻ തോന്നുന്നുവെന്ന് ഭാവന';കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങളുമായി താരം

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. സംഘപരിവാറിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് സി പി എം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതെന്ന് വി ഡി സതീശൻ വിമർശിച്ചു.ര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എസ് എഫ് ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്.

ആരോഗ്യ മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി പി എം ശ്രമിക്കുന്നത്. പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടി മാറ്റിയിട്ട് മുഖ്യമന്ത്രിയോ മന്ത്രിമാരോ പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചപ്പോഴും എസ് എഫ് ഐ- ഡിവൈ എഫ് ഐ ക്രിമിനലുകള്‍ ഗാന്ധിയുടെ ചിത്രം തകര്‍ത്തു. സംഘപരിവാറിന്റെ ഗാന്ധി നിന്ദയാണ് സി പി എമ്മും ആവര്‍ത്തിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണത്തിൽ പോലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെ പി സി സി അധ്യക്ഷൻ സുധാകരൻ പ്രതികരിച്ചു. ഈ ഹീനകൃത്യത്തിന് പിന്നിലെ ഗുഢാലോചന നിലവിലത്തെ സാഹചര്യത്തില്‍ പോലീസ് അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയില്ല.അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമായി അവസാനിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

English summary
VT balram against sfi workers and police over wayanad issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X