കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി: സ്മൃതി ഇറാനിക്കെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം

Google Oneindia Malayalam News

Recommended Video

cmsvideo
എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി | Oneindia Malayalam

പാലക്കാട്: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതിന് പിന്നാലെ മന്ത്രിയെ രൂക്ഷമായ ഭാഷയല്‍ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

<strong>അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടുത്തം, സ്മൃതി ഇറാനിയുടെ വാദം അസംബന്ധമെന്ന് കമ്മീഷന്‍, തിരിച്ചടി</strong>അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടുത്തം, സ്മൃതി ഇറാനിയുടെ വാദം അസംബന്ധമെന്ന് കമ്മീഷന്‍, തിരിച്ചടി

'അമേഠിയിൽ കോൺഗ്രസ് കള്ളവോട്ട് ചെയ്യുന്നതായി വ്യാജ വിഡിയോ ഉണ്ടാക്കി സ്മൃതി ഇറാനി. ഇലക്ഷൻ കമ്മീഷൻ കയ്യോടെ പിടിച്ചു. എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി' എന്നാണ് വിടി ബല്‍റാം സ്മൃതി ഇറാനിയുടെ ചിത്രം സഹിതം ഫേസ്ബുക്കില്‍ കുറിച്ചത്.

തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ

തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ

കഴിഞ്ഞ ദിവസം അമേഠിയില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സ്മൃതി ഇറാനി രംഗത്ത് എത്തിയത്. അമേഠിയില്‍ പലയിടങ്ങളിലം കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടത്തുന്നുണ്ടെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം.

ബലം പ്രയോഗിച്ച്

ബലം പ്രയോഗിച്ച്

പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരെ കോണ്‍ഗ്രസിന് വേണ്ടി ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പിക്കുയാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ ബൂത്ത് പിടിത്തും വോട്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോയും സ്മൃതി ഇറാനി ട്വിറ്ററില്‍ പങ്കുവെച്ചു.

കേന്ദ്രമന്ത്രിയുടെ വാദം

കേന്ദ്രമന്ത്രിയുടെ വാദം

കോണ്‍ഗ്രസ് തന്നെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പുകയാണെന്നാണ് പ്രായമായ സ്ത്രീ പരാതിപ്പെടുന്ന വീഡിയോയാണ് സ്മൃതി ഇറാനി പങ്കുവെച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിയുടെ വാദം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും തള്ളുകയായിരുന്നു.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ലാക്കു വെങ്കട്ടേശര്‍ലൂ വ്യക്തമാക്കി. ഇത്തരത്തില്‍ ബൂത്ത് പിടുത്തമോ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിക്കലോ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

വീഡിയോ

കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ച് ബിജെപി പ്രചരിപ്പിച്ച വീഡിയോ

English summary
vt balram mla against Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X