കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"സുകൃതക്ഷയം" മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നത്'

Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഓപ്പൺ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതൽ സവർണ്ണ സമുദായങ്ങൾക്ക് മാത്രം. മെറിറ്റിൻ്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നുവെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച് ദേശീയ തലത്തിൽ നരേന്ദ്രമോഡി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്.

Recommended Video

cmsvideo
ഇനി സര്‍ക്കാര്‍ ജോലി അത്ര എളുപ്പമല്ല, പിഎസ് സി പരീക്ഷയില്‍ അടിമുടി മാറ്റം
 vtbalaram

ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിൻമുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന "സുകൃതക്ഷയം" മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നതെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

മത്സ്യത്തൊഴിലാളികളുടെ സ്വപ്നം പൂവണിയിച്ച് സർക്കാർ, ആദ്യത്തെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ'മത്സ്യത്തൊഴിലാളികളുടെ സ്വപ്നം പൂവണിയിച്ച് സർക്കാർ, ആദ്യത്തെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ'

 ജെഇഇ, നീറ്റ് പരീക്ഷാ വിവാദം: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ് ജെഇഇ, നീറ്റ് പരീക്ഷാ വിവാദം: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോൺഗ്രസ്

English summary
vt balram against state govt on ews reservation in psc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X