സുകുമാരന്‍ നായര്‍ പോപ്പല്ല, കോപ്പെന്ന് ബല്‍റാം
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കോണ്‍ഗ്രസ് നേതാവും എംഎല്‍എയും ആയ വിടി ബല്‍റാമിന്റെ വക പരിഹാസം. താന്‍ നായര്‍ സമുദായത്തിന്റെ പോപ്പിന് തുല്യമാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബല്‍റാമിന്റെ പരാമര്‍ശം.
ആദ്യം ഫേസ് ബുക്കിലവും പിന്നീട് ചാനല്‍ ചാര്‍ച്ചയിലും ആണ് ബല്‍റാം സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ചത്. കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കില്‍ താനെന്തോ കോപ്പ് ആണെന്നൊക്കെ തോന്നും എന്നാണ് ബല്‍റാം സ്റ്റാറ്റസ് ഇട്ടത്.

ബല്‍റാമിന്റെ സ്റ്റാറ്റസ് ഇങ്ങനെ
' താന്‍ നായര്‍ സമുദായത്തിന്റെ പോപ്പ് ആണെന്ന് പറഞ്ഞ് ഇതാ ഒരാള്‍ വന്നിരിക്കുന്നു.
അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകള്‍ കൃത്യ സമയത്ത് കഴിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഇങ്ങനെ താനെന്തോ കോപ്പ് ആണെന്നൊക്കെ തോന്നും'
കഴിഞ്ഞ ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തിയ വിഎം സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കിയിരുന്നില്ല. സുധീരന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തവേ സുകുമാരന്‍ നായര്‍ എഴുന്നേറ്റ് പോവുകയായിരുന്നു. അല്പനേരം കാത്ത് നിന്നതിന് ശേഷം സുധീരന് മടങ്ങുകയും ചെയ്തു. ഈ സംഭവം വലിയ വിവാദമായി.
എന്നാല്‍ സുധീരന് എന്‍എസ്എസിനെ അപമാനിക്കുകയായിരുന്നു എന്നാണ് പിന്നീട് സുകുമാരന്‍ നായര്‍ ആരോപിച്ചത്. മരുന്ന് കഴിക്കാനായി അകത്തേക്ക് പോയ തന്നെ 10 മിനിട്ട് നേരം പോലും കാത്തുനില്ക്കാന് സുധീരന് തയ്യാറായില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.
സുകുമാരന്‍ നായര്‍ ഒരു സമുദായത്തിന്റെ നേതാവല്ലെന്നും ഒരു സംഘടനയുടെ നേതാവ് മാത്രമാണെന്നും പിന്നീട് ഇന്തായവിഷന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത ബല്‍റാം പറഞ്ഞു. മന്നത്ത് പത്മനാഭനേയും സുകുമാരന്‍ നായരേയും താരതമ്യം ചെയ്യാന്‍പോലും കഴിയില്ലെന്നും വിടി ബല്‍റാം പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications