" പഞ്ച് ഡയലോഗുകൾക്ക് മുമ്പിൽ ചൂളി പോകുന്നത് അയാളാണ്'' ; സക്കീർ ഹുസൈനെ പിന്തുണച്ച് വിടി ബൽറാം
Recommended Video
കൊച്ചി: സിപിഎം നേതാവ് സക്കീർ ഹുസൈന്റെ ഫോൺ കോൾ പ്രചരിപ്പിച്ച എസ്ഐയെ വിമർശിച്ച് വിടി ബൽറാം എംഎൽഎ. കുസാറ്റിലെ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ പോലീസ് ജീപ്പിൽ കയറ്റിയ സംഭവം ചോദ്യം ചെയ്ത് സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ വിളിച്ച കോളാണ് എസ് ഐ അമൃത് രംഗൻ പ്രചരിപ്പിച്ചത്.
തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക് മനപ്പൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയാറായിട്ടുണ്ടെങ്കിൽ അതത്ര നിസാരമായി കാണേണ്ട കാര്യമല്ലെന്ന് വിടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏരിയാ സെക്രട്ടറിക്ക് നേരെ പഞ്ച് ഡയലോഗ് അടിക്കുന്ന എസ്ഐ എന്ന രീതിയിലാണ് ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
ആ ഫോൺ സംഭാഷണം കേട്ടിടത്തോളം അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയാ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്ക് മുന്നിൽ ചൂളിപ്പോവുന്നത് അയാളാണ്. തന്റെ ഔദ്യോഗിക ഫോണിലേക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിക്ക്, മനപൂർവ്വം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയ്യാറായിട്ടുണ്ടെങ്കിൽ അതത്ര നിസ്സാരമായി കാണേണ്ട കാര്യമല്ല.
വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ ഹെഡ്മാസ്റ്റർ, പിഡബ്ല്യുഡി അസി.എഞ്ചിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്മെൻറുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് ഈ പോലീസ് എസ്ഐമാരും എന്ന് ഭരത് ചന്ദ്രന്മാർക്ക് കയ്യടിക്കുന്ന ജനങ്ങളും കൂടി മനസ്സിലാക്കുന്ന അവസ്ഥയെയാണ് ജനാധിപത്യം എന്ന് പറയുന്നത്. അവർക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവണം. എന്നാൽ അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ചു കളയരുത്.












Click it and Unblock the Notifications