കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൽറാമിന്റെ മുട്ടുകാൽ തല്ലിയൊടിക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം എന്നായിരുന്നു സിവിക് പറയേണ്ടത്

പറയേണ്ടത് പറയാഞ്ഞത് കൊണ്ടാണ് സിവിക്കിന് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിടി ബൽറാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കർ. സ്തംഭിപ്പിക്കും സ്തംഭിപ്പിക്കും എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കർ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...

മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് വാട്സാപ്പ് സന്ദേശമയച്ച ഹിന്ദു യുവതി ആത്മഹത്യ ചെയ്തു; ബിജെപി നേതാവ് പിടിയിൽമുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് വാട്സാപ്പ് സന്ദേശമയച്ച ഹിന്ദു യുവതി ആത്മഹത്യ ചെയ്തു; ബിജെപി നേതാവ് പിടിയിൽ

വിടി ബൽറാമിന്റെ എകെജിയെ അധിക്ഷേപിച്ചുള്ള പരാമർശം വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനും സംഭവത്തിൽ പ്രതികരണം നടത്തിയിരുന്നു.രാഷ്ട്രീയ നിരീക്ഷൻ അഡ്വക്കേറ്റ് എ ജയശങ്കർ സിവിക് ചന്ദ്രനെ വിമർശിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

 സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും

സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും

''സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും, കേരളമാകെ സ്തംഭിപ്പിക്കും. വിടി ബൽറാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ല.

സിവിക് ചന്ദ്രന്റെ...

സിവിക് ചന്ദ്രന്റെ...

ബൽറാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം' എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരൻ/ സാമൂഹിക പ്രവർത്തകൻ പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.

തല്ലിയൊടിക്കണം...

തല്ലിയൊടിക്കണം...

മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയിൽ കൈചൂണ്ടി സംസാരിച്ച ബൽറാമിൻ്റെ മുട്ടുകാൽ തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം' എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.

പറയാഞ്ഞതു കൊണ്ടാണ്

പറയാഞ്ഞതു കൊണ്ടാണ്

പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്‌ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവരമറിയും. ബൽറാമിനേക്കാൾ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം...''- എന്ന് പറഞ്ഞുകൊണ്ടാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സർക്കാർ ചെലവിൽ

സർക്കാർ ചെലവിൽ

വിടി ബൽറാമിന്റെ എകെജിയെ അധിക്ഷേപിച്ചുള്ള പരാമർശം വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനും സംഭവത്തിൽ പ്രതികരണം നടത്തിയിരുന്നു. സർക്കാർ ചെലവിൽ ക്യാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികൻ എന്ന് അഭിസംബോധന ചെയ്താണ് വിഎസിന്റെ പ്രതികരണത്തിന് വിടി ബൽറാം മറുപടി നൽകിയത്.

English summary
vt balram akg controversy; jayasankar against civic chandran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X