വെറുതെ എന്‍റെ മഴയിൽ നനയാൻ വരരുത്, തകർത്തു പെയ്തു കുളിപ്പിച്ചേ വിടൂ ഞാൻ- ഏഴ് സീനുകളുമായി രശ്മി നായർ

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'എൻറെ മഴയിൽ നനയാൻ വരരുത് ,കുളിപ്പിച്ചിട്ടേ വിടൂ ' | Oneindia Malayalam

  കൊച്ചി: എകെജി വിവാദത്തില്‍ വിടി ബല്‍റാമിനെതിരെ അതിശക്തമായ നിലപാടുകള്‍ എടുക്കുക ആളാണ് രശ്മി നായര്‍. പീഡോഫീലിയ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അനൂപ് വിആറിനെതിരേയും രശ്മി ശക്തമായ നിലപാടാണ് എടുത്തിരുന്നത്.

  ബല്‍റാമിനെ 'വിജൃംഭിപ്പിച്ച്' രശ്മിയുടെ മണിച്ചിത്ര സ്പൂഫ്... സ്പൂഫ് എഴുതുന്ന ഊളക്ക് ഇത്ര മതിയെന്ന്

  ബല്‍റാം-എകെജി വിവാദം, പഴയ പീഡോഫീലിയ വിവാദത്തോട് ചേര്‍ത്താണ് സോഷ്യല്‍ മീഡിയയിലെ ഇടതുവിഭാഗം ഉയര്‍ത്തിക്കാണിച്ചിരുന്നത്. അനൂപ് വിആര്‍ ഈ വിഷയത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയും ചെയ്തു. രശ്മി നായര്‍ക്കെതിരെ ഈ വിഷയത്തില്‍ അനൂപ് പലതവണ പ്രതികരിച്ചിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇത്തിരി രൂക്ഷമായിട്ടായിരുന്നു അനൂപിന്‍റെ പ്രതികരണം.

  ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട മോഹന്‍ലാലിനും പ്രണവിനും അടപടലം ട്രോളുകള്‍

  പീഡോഫീലിയയ്ക്ക് എതിരെ ഏറ്റവും വലിയ പോരാട്ടം നടത്തുന്നു എന്ന് അവകാശപ്പെടുന്നവർ, ആരെ മുൻ നിർത്തിയാണ് കളിക്കുന്നത്.രശ്മി നായർ ആരാണ്? കുട്ടികളെ ചൈൽഡ് അബ്യൂസിനെ ഉപയോഗിച്ചു എന്നുള്ള കേസിൽ, പ്രതിസ്ഥാനത്ത് നിൽക്കുന്ന, ക്രിമിനൽ ട്രാക്ക് റെക്കോർഡ് ഉള്ള ആൾ?അവരാണ് ഇത് വരെ ഒരു കേസ് പോലും റെജിസ്ട്രർ ചെയ്യാത്ത വിഷയത്തിൽ, ഉമ്മൻ ചാണ്ടിയെപ്പോലെ ഒരാളെ ബലാൽസംഗി എന്ന് നിരന്തരം വിളിക്കുന്നു- ഇതായിരുന്നു അനൂപിന്റെ പോസ്റ്റിലെ പരാമര്‍ശം.

  ഇതിന് അനൂപിന്റെ പേരെടുത്ത് പറയാതെ രശ്മി നായര്‍ മറുപടി കൊടുത്തിരിക്കുകയാണ്. രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....

  സീന്‍ 1

  സീന്‍ 1

  അഞ്ചാം ക്ലാസുകാരിയോടു കാമം തോന്നുന്നു എന്നും അവള്‍ക്കു മഞ്ച് വാങ്ങി കൊടുത്തു കാമം ആസ്വദിക്കാറുണ്ട് എന്നും ഒരു പീഡോഫൈല്‍ കമന്റ് ചെയ്യുന്നു അതിനു ലൈക്‌ ചെയ്തു പൊളിച്ചു ബ്രോ എന്ന് ഒരു സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ്സ് നേതാവിന്‍റെ കമന്റ്.

  സീന്‍ 2

  സീന്‍ 2

  ഈ പീഡോഫൈല്‍ ഗ്രൂപ്പിനെതിരെ ലെഫ്റ്റ് അള്‍ട്രാലെഫ്റ്റ് ലിബറല്‍ ലെഫ്റ്റ് പ്ലാറ്റ്ഫോമുകളില്‍ നില്‍ക്കുന്ന മനുഷ്യര്‍ മുഴുവന്‍ ശബ്ദിക്കുന്നു. നിയമനടപടി ആവശ്യപ്പെടുന്നു. അവരുടെ വായടപ്പിക്കാന്‍ വേണ്ടി എകെജി ബാലപീഡനം നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്‍റെ ആത്മകഥ മിസ്‌ക്വോട്ട് ചെയ്ത് അതേ വ്യക്തി ഒരു ഗീബല്‍സിയന്‍ നുണ സുടാപ്പി അനുകൂല പോര്‍ട്ടലിലും ഫേസ്ബുക്ക് പോസ്റ്റിലും എഴുതുന്നു.

  സീന്‍ 3

  സീന്‍ 3

  ഈ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ വ്യക്തിക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്യുന്നു . അതേ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ്, അത് പിണറായി സര്‍ക്കാരിന്‍റെ മുസ്ലീം വിരുദ്ധ നടപടി ആയി വ്യാഖ്യാനിച്ചു വീണ്ടും പ്രത്യക്ഷപ്പെടുന്നു.

  സീന്‍ 4

  സീന്‍ 4

  രാജസ്ഥാനില്‍ ഒരു മുസ്ലീമിനെ സംഘപരിവാര്‍ ചുട്ടു കൊല്ലുന്നു . മേല്‍പ്പറഞ്ഞ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ വ്യക്തിയെ ന്യായീകരിച്ച് കൊണ്ട് അതേ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് രാജസ്ഥാനിലെ ആ മുസ്ലീം മനുഷ്യനെ പോലെ ഇരയാണ് നമ്മുടെ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

  സീന്‍ 5

  സീന്‍ 5

  സീന്‍ രണ്ടില്‍ പറഞ്ഞ തിരകഥ അന്നതെ പോസ്റ്റില്‍ ലൈക്‌ ചെയ്ത ഒരു കോണ്‍ഗ്രസ് എംഎൽഎ മറ്റൊരു ചര്‍ച്ചയില്‍ ക്വോട്ട് ചെയ്യുന്നു . നാടുമുഴുവന്‍ പ്രതിഷേധം ആളികത്തുന്നു.

  സീന്‍ 6

  സീന്‍ 6

  മേല്‍പ്പറഞ്ഞ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് തന്‍റെ വാചകം ക്വോട്ട് ചെയ്ത എംഎൽഎയെ ന്യായീകരിച്ചു ചാനല്‍ ചര്‍ച്ചകളില്‍ എത്തുന്നു. വീണ്ടും ആദ്യ സീനിലെ "അഞ്ചാം ക്ലാസുകാരിയോടു കാമം തോനുന്നു എന്നും അവള്‍ക്കു മഞ്ച് വാങ്ങി കൊടുത്തു കാമം ആസ്വദിക്കാറുണ്ട്" എന്ന വാചകം ഒരു ഇരുപതു വയസുള്ള ചെറുപ്പകാരന്‍ വളരെ ക്രിയേറ്റീവ് ആയി പറഞ്ഞതാണ് എന്ന് വാദിക്കുന്നു. അഞ്ചാം ക്ലാസുകാരിയോടു തോന്നിയ കാമം ഇദ്ദേഹത്തിന്‍റെ വാചകത്തില്‍ "ക്രിയേറ്റിവിറ്റി" ആണ്.

  സീന്‍ 7

  സീന്‍ 7

  മേല്‍പ്പറഞ്ഞ കോണ്‍ഗ്രസ് എംഎൽഎ എന്നെ പോലെ പീഡോ ആയ എകെജിയെ അപമാനിച്ചു എന്ന് ആദ്യ സീനിലെ പൊട്ടന്‍ഷ്യല്‍ പീഡോഫൈല്‍ ഫേസ്ബുക്ക് പോസ്റ്റ്‌ ഇടുന്നു. ആ പോസ്റ്റില്‍ താനും തന്‍റെ സുഹൃത്തായ എംഎൽഎയും നിങ്ങളുടെ പീഡോഫൈല്‍ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്ന് അതേ സ്വയം പ്രഖ്യാപിത കോണ്‍ഗ്രസ് നേതാവ് പറയുന്നു. രണ്ടാളും പരസ്പരം പീഡോഫൈല്‍ ജോക്കുകള്‍ പറഞ്ഞു സന്തോഷിക്കുന്നു.

  'ആ സേട്ടന്‍റെ പേര് പോലും ഞാന്‍ ഒഴിവാക്കുന്നത് തന്‍റെ മാന്യത'

  'ആ സേട്ടന്‍റെ പേര് പോലും ഞാന്‍ ഒഴിവാക്കുന്നത് തന്‍റെ മാന്യത'

  പബ്ലിക് ഡൊമൈനില്‍ ഇത്രേം ചെയ്തതിനാണ് മഹാനായ അദ്ദേഹത്തെ പീഡോഫൈല്‍ സപ്പോര്‍ട്ടര്‍ ആക്കി മുദ്രകുത്തുന്നത് എന്തൊരു അനീതിയാണിത്. അലോയ് സേട്ടാ ഞാന്‍ ഇവിടെ കുറിക്കുന്ന ഓരോ വാചകവും രാഷ്ട്രീയമാണ് വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി എഴുതാറില്ല. അതുകൊണ്ടാണ് ഇപ്പോഴും നമുക്കെല്ലാം അറിയുന്ന ആ സേട്ടന്‍റെ പേര് പോലും ഞാന്‍ ഒഴിവാക്കുന്നത് അതെന്‍റെ മാന്യത. വെറുതെ എന്‍റെ മഴയില്‍ നനയാന്‍ വരരുത് തകര്‍ത്തു പെയ്തു കുളിപ്പിച്ചേ വിടൂ ഞാന്‍.

  രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

  രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

  അനൂപ് വിആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ഇതായിരുന്നു അനൂപ് വിആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  VT Balram-AKG controversy: Resmi Nair's Facebook reply to allegations

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്