Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടിയുടെ ആശുപത്രിയില്‍ നിന്നുള്ള മടക്കം പിപിഇ കിറ്റ് ധരിച്ച്; അഭിനന്ദിച്ച് ബല്‍റാമും ബിന്ദു കൃഷ്ണയും

കൊച്ചി: കൊറോണ മുക്തനായ ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വിടുന്ന ഫോട്ടോകള്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കളായ വിടി ബല്‍റാമും ബിന്ദു കൃഷ്ണയും. പിപിഇ കിറ്റ് ധരിച്ച് മകന്‍ ചാണ്ടി ഉമ്മനൊപ്പമാണ് ആശുപത്രിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടി വീട്ടിലേക്ക് പോയത്. കുറച്ച് ദിവസം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും അടുത്തിടെ രോഗം ഭേദമായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള മടക്കത്തില്‍ പിണറായി വിജയന്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന് ആരോപണമുയര്‍ന്നു.

o

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

കേന്ദ്ര മന്ത്രി വി മുരളീധരന്‍ രൂക്ഷമായ ഭാഷയിലാണ് പിണറായിയെ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്കെതിരെ കൊവിഡിയറ്റ് എന്ന പരാമര്‍ശവും അദ്ദേഹം നടത്തി. പ്രോട്ടോകോള്‍ ലംഘിച്ചവരെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും മുരളീധരന്‍ ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കവെയാണ് ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്കുള്ള മടക്കം വാര്‍ത്തയായത്. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് പിണറായി വിജയനും ഉമ്മന്‍ ചാണ്ടിക്കും കൊറോണ രോഗം ബാധിച്ചത്. ഉമ്മന്‍ ചാണ്ടി വീട്ടിലേക്ക് മടങ്ങുന്ന ഫോട്ടോ പങ്കുവച്ച് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ...

കോവിഡ് നെഗറ്റീവ് ആയതിന് ശേഷം മകനോടൊപ്പം വീട്ടിലേക്ക് പോവുന്ന പ്രിയ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി.
ബാക്കി പ്രോട്ടോക്കോളുകളും പാലിച്ച് എത്രയും വേഗം പൊതുജീവിതത്തിന്റെ പതിവു തിരക്കുകളിലേക്ക് തിരിച്ചു വരാന്‍ അദ്ദേഹത്തിനാകട്ടെ എന്നാശംസിക്കുന്നു.

കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെ- ടെസ്റ്റില്‍ നെഗറ്റീവ് ആയിട്ടും 10 ദിവസം ആശുപത്രിയില്‍ തുടര്‍ന്നു, മടക്കവും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച്... ജനനായകന്‍...

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+