പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു
തിരഞ്ഞെടുപ്പ് അടുത്തതോടെ ഫേസ്ബുക്കിൽ തൃത്താല മണ്ഡലം സ്ഥാനാർത്ഥികളായ വിടി ബൽറാമും എംബി രാജേഷും തമ്മിലുള്ള പോര് കൊഴുക്കുന്നു. നഴ്സിങ്ങ് കോളേജുമായി ബന്ധപ്പെട്ടാണ് പുതിയ വാദപ്രതിവാദങ്ങൾ. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനങ്ങളും ഉദ്‌ഘാടന പ്രഹസനങ്ങളുമെന്നാണ് വിടി ബൽറാമിൻ്റെ പരിഹാസം.
'അപ്പോ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരമില്ലാതെയാണ് പ്രഖ്യാപനങ്ങളും ഉദ്‌ഘാടന പ്രഹസനങ്ങളുമെന്ന് സമ്മതിച്ചല്ലോ, ആശ്വാസം. അംഗീകാരമില്ലെങ്കിലെന്താ, ലോകോത്തര നിലവാരത്തിലുള്ള അസ്ഥികൂടമൊക്കെ റെഡിയാണ്. രോഗികളെ കാത്തിരിക്കുന്ന ഇരുമ്പുകട്ടിലുകൾ തണുപ്പിക്കാൻ ഫാനൊക്കെ ഇപ്പോഴേ ഇട്ടുവച്ചിട്ടുമുണ്ട്. കഴിഞ്ഞ കാലത്തെ പദ്ധതികളുടെ പിതൃത്വമേറ്റെടുക്കാനുള്ള എട്ടുകാലി മമ്മൂഞ്ഞ് ശ്രമം പിന്നെയും സഹിക്കാം, പക്ഷേ എതിർ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ക്യാപ്ഷൻ പോലും കോപ്പിയടിക്കുന്നതൊക്കെ എന്തൊരു ഗതികേടാണ് ബ്രോ', ബൽറാം പോസ്റ്റിൽ പറഞ്ഞു. തൊട്ട് പിന്നാലെ തന്നെ ബൽറാമിന് മറുപടിയുമായി എംബി രാജേഷും രംഗത്തെത്തി.

അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെ-'അസ്ഥികൂടങ്ങൾ പലതരമുണ്ട്. മെഡിക്കൽ കോളേജിലും നഴ്സിംഗ് കോളേജിലും ഉള്ളവ പഠനസഹായികളായി ആർക്കെങ്കിലും ഉപകാരമുള്ളവയാണ്. എന്നാൽ ജനങ്ങളുടെ പണം ഉപയോഗിച്ച് ആർക്കും ഉപകാരമില്ലാതെ കിടക്കുന്ന കോൺക്രീറ്റ് അസ്ഥികൂടങ്ങൾ കൂറ്റനാട് ടേക്ക് എ ബ്രേക്കായും,പിലാക്കാട്ടിരി അംഗനവാടിയായും, പട്ടിത്തറ സ്ക്കൂളായുമൊക്കെ നാട്ടിൽ ഇഷ്ടം പോലെയുണ്ട്. തൃത്താലക്ക് അതൊരു 'ഹാബിറ്റാ'യിരുന്ന കാലമുണ്ടായിരുന്നു.
കേരള സർക്കാരിന്റേയും,ആരോഗ്യ സർവകലാശാലയുടേയും,കേരള നഴ്സിംഗ് കൗൺസിലിന്റേയും മിനിമം സ്റ്റാൻഡേർഡ് ഓഫ് റിക്വയർമെന്റ്സും(MSR) ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ മിനിമം സ്റ്റാൻഡേർഡ് ഓഫ് റിക്വയർമെന്റ്സും ഒന്നാണ് എന്ന് പത്ത് വർഷം എം.എൽ.എ ആയ അങ്ങേക്ക് അറിയില്ല എന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ. ആദ്യത്തെ മൂന്ന് അംഗീകാരങ്ങളും ലഭിച്ചാൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നത് വെറും സാങ്കേതിക നടപടിക്രമം മാത്രമാണ് എന്നത് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ജൂണിൽ തുടങ്ങുന്ന അദ്ധ്യയന വർഷത്തിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അതിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും. ഇങ്ങനെത്തന്നെയാണ് സർക്കാർ മേഖലയിലെ എല്ലാ നഴ്സിംഗ് കോളേജുകളും ആരംഭിച്ചിട്ടുള്ളത്. തൃത്താലക്ക് മുമ്പ് പ്രഖ്യാപിച്ച കൊട്ടാരക്കര നഴ്സിംഗ് കോളേജിലും ക്ലാസുകൾ ആരംഭിച്ചത് ഇങ്ങനെത്തന്നെയായിരുന്നു. സാധാരണക്കാരുടെ കൈയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഡൊണേഷൻ വാങ്ങി നഴ്സിംഗ് സ്ഥാപനങ്ങൾ നടത്തുന്ന പലർക്കും അത് നഷ്ടമാകുന്നതിന്റെ ദുഖമാണോ ഈ പ്രതികരണങ്ങൾക്ക് പുറകിൽ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല'.
-
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications