• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടർ ഹൗസ് കൂപ്പറുമായി ബന്ധം'; മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാം

  • By Aami Madhu

തിരുവനന്തപുരം; ഇ- മൊബിലിറ്റി പദ്ധതി എന്ന പേരിൽ 3000 ഇലക്ട്രിക് ബസ് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കരാര്‍ ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പിനാണ് നല്‍കിയത്. എന്നാല്‍ ചട്ടം ലംഘിച്ചുകൊണ്ടാണ് ഈ കരാര്‍ നല്‍കിയത് എന്നും ചെന്നിത്തല ആരോപിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിടുന്ന വാട്ടർഹൗസ്സ് കൂപ്പർസിനു ടെൻഡർ പോലുമില്ലാതെ മുഖ്യമന്ത്രി നേരിട്ട് നൽകിയത് കോടികളുടെ കൺസൾട്ടൻസി കരാറാണ്. ഇതിൽ ദുരൂഹത ഉണ്ടെന്നും സർക്കാർ കരാറിൽ നിന്ന് പിൻമാറണമെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോഴിതാ കമ്പനിക്ക് പിണറായിയടെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധമുണ്ടെന്ന ആരോപണമാണ് വിടി ബൽറാം എംഎൽഎ ഉയർത്തുന്നത്.

Exalogic Solutions

Exalogic Solutions

Exalogic Solutions എന്ന കമ്പനിയുമായി "വളരെ വ്യക്തിപരമായ" തലത്തിൽ ഇടപെടുകയും അതിൻ്റെ സംരംഭകർക്ക് തൻ്റെ "അപാരമായ അറിവ് ഉപയോഗിച്ച് മാർഗ്ഗദർശനം നൽകുക"യും ചെയ്യുന്ന കൺസൾട്ടൻ്റാണ് ജെയ്ക്ക് ബാലകുമാർ.

പരിചയപ്പെടുത്തിയെന്നേയുള്ളൂ

പരിചയപ്പെടുത്തിയെന്നേയുള്ളൂ

ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൻ്റെ ഡയറക്ടറായും പ്രവർത്തിക്കുന്നു.ചുമ്മാ ഒരു അമേരിക്കൻ ഇന്ത്യക്കാരനെ പരിചയപ്പെടുത്തി എന്നേയുള്ളൂ, വിടി ബൽറാം കുറിച്ചു. അതേസമയം ഷാഫി പറമ്പിൽ എംഎൽഎയും സർക്കാരിനെതിരെ രംഗത്തെത്തി. കരിമ്പട്ടിക കമ്പനികൾ മുഖ്യമന്ത്രിക്കെന്നുമൊരു ബലഹീനതയാണെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു.

മുഖ്യമന്ത്രി പാലിക്കുന്ന നിഗൂഡത

മുഖ്യമന്ത്രി പാലിക്കുന്ന നിഗൂഡത

കോടികളുടെ ഇത്തരം ഉടമ്പടികളിലേർപ്പെടുമ്പോൾ മാത്രം മുഖ്യമന്ത്രി പാലിക്കുന്ന ഒരു നിഗൂഡതയുണ്ട്, സഹ മന്ത്രിമാർക്ക് പോലും വ്യക്തതയില്ലാത്ത ഒരു ഏകപക്ഷീയത. 4500 കോടി രൂപയുടെ ഒരു ഉടമ്പടിയെ പറ്റി ചോദിക്കുമ്പോൾ " ഒപ്പ് വെച്ചോയെന്ന് ഉറപ്പില്ലാ " എന്ന ഗതാഗത മന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയും വിരൽ ചൂണ്ടുന്നത് അതിലേക്കാണ്.

എന്ത് താത്പര്യമാണ്

എന്ത് താത്പര്യമാണ്

അത്തരത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ഓർമ്മശക്തിയെ പോലും വരുതിയിലാക്കും വിധം എന്ത് താല്പര്യമാണ് മുഖ്യമന്ത്രിക്ക് പ്രൈസ് വാട്ടർ കൂപ്പറിനോടുള്ളത്?"അസാധാരണ കാലത്തെ അസാധാരണ തീരുമാനം'' എന്ന മുഖ്യമന്ത്രിയുടെ സ്പ്രിംഗ്ളർ ന്യായീകരണം ഈ വിഷയത്തിൽ വിലപ്പോകില്ല.

മനുഷ്യ ജീവനാണ് വില

മനുഷ്യ ജീവനാണ് വില

കാരണം സകല കീഴ് വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് ടെൻ്റർ ഒഴിവാക്കി, സെബി നിരോധിച്ച ഈ കമ്പനിയെ കൺസൾട്ടൻസി എല്പ്പിക്കുന്നത് 2019 ആഗസ്റ്റ് 7 നാണ്. അതിനാൽ കോവിഡ് കാലത്തെ മനുഷ്യ ജീവനാണ് വില, ബസ്സിനല്ല എന്ന പതിവ് വാദം നിലനില്ക്കില്ല. മുഖ്യമന്ത്രിക്കുത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താൻ പറഞ്ഞു വിടുന്ന ഭക്തജനങ്ങളല്ലാ, മുഖ്യമന്ത്രി തന്നെ ഉത്തരം പറയണം.

ഇന്ത്യ-ചൈന തർക്കം; പെട്ടത് പത്തനംതിട്ടയിലെ 'ചൈന മുക്ക്',പേരുമാറ്റത്തിന് പോര് മുറുകുന്നു

പാലക്കാടിന് നേരിയ ആശ്വാസം; ഇന്ന് കൊവിഡ് 4 പേർക്ക്! ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

'സിന്ധ്യയെ ബിജെപി തന്നെ പൂട്ടും'; മധ്യപ്രദേശ് ബിജെപിയിൽ കൂട്ടപൊരിച്ചൽ!ബിജെപി മുൻഎംഎൽഎ കോൺഗ്രസിലേക്ക്

English summary
VT Balram and Shafi parambil slams pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X