Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലോ നരേന്ദ്ര മോദിയോ... ആരാണ് മികച്ച അഭിനേതാവ്? ബല്‍റാമിനും പൊങ്കാല

നോട്ട് നിരോധനത്തെ ആദ്യം പിന്തുണച്ച ആളായിരുന്നു വിടി ബല്‍റാം. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം തന്‍റെ നിലപാട് മാറ്റി

തൃത്താല: ഫേസ്ബുക്കില്‍ ഏറ്റവും അധികം സംഘപരിവാര്‍ നിലപാട് എടുക്കുന്ന മലയാളി രാഷ്ട്രീയക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ വിടി ബല്‍റാം എന്നായിരിക്കും ഉത്തരം. ഇപ്പോഴിതാ മോഹന്‍ലാലിനേയും ബല്‍റാം സംഘിയാക്കിയിരിക്കുകയാണോ എന്നാണ് സംശയം.

ബ്ലോഗേട്ടന്‍, ക്യൂവേട്ടന്‍, സംഘി... ലാലേട്ടന്‍ ബ്ലോഗ് നിര്‍ത്തിപ്പോകും!! ട്രോളിട്രോളിക്കൊല്ലുന്നേ

മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞേ... ദ കംപ്ലീറ്റ് ഡിസാസ്റ്റര്‍- വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ജപ്പാനില്‍ നിന്ന് തിരിച്ചെത്തി മോദി ഗോവയില്‍ നടത്തിയ പ്രസംഗത്തേയും മോഹന്‍ലാലിന്റെ ബ്ലോഗിനേയും ആണ് ബല്‍റാം ഇപ്പോള്‍ ഒരുമിച്ച് കെട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും മോഹന്‍ലാലിനെകിരെ രംഗത്ത് വന്നിട്ടുണ്ട്.

നോട്ട് നിരോധനം

നോട്ട് നിരോധനം

പ്രധാന മന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ അതിനെ പിന്തുണച്ച അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് വിടി ബല്‍റാം. എന്നാല്‍ ഇപ്പോഴിതാ ബല്‍റാം കാലുമാറിയിരിക്കുന്നു എന്നാണ് ആരോപണം.

അന്നും അറിയാമായിരുന്നു

നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയേയും അഭിനന്ദിക്കുന്നു എന്നാണ് നവംബര്‍ എട്ടിന് ബല്‍റാം ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. പിന്നീട് അദ്ദേഹം ഫേസ്ബുക്കില്‍ തന്നെ നിലപാട് മാറ്റി.

മികച്ച നടന്‍മാര്‍

മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞേ- ഇതായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗിന് ശേഷം വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സമ്പൂര്‍ണ ദുരന്തം

സമ്പൂര്‍ണ ദുരന്തം

ദ കംപ്ലീറ്റ് ഡിസാസ്റ്റര്‍- എന്ന ഹാഷ്ടാഗ് ആണ് ബല്‍റാം ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. സന്പൂര്‍ണ ദുരന്തം എന്ന് അര്‍ത്ഥം. മോഹന്‍ലാലിനെ അങ്ങനെ സമ്പൂര്‍ണ ദുരന്തം എന്ന് വിശേഷിപ്പിക്കാന്‍ പാടുണ്ടോ?

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യം

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വലിയ വായില്‍ വര്‍ത്തമാനം പറയുന്ന ബല്‍രാം ഇപ്പോള്‍ എന്താണ് ഇങ്ങനെ പറയുന്നത് എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം.

സ്‌ക്രീന്‍ഷോട്ടുകള്‍

സ്‌ക്രീന്‍ഷോട്ടുകള്‍

നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ട് ബല്‍റാം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് താഴെ അത്യാവശ്യം തരക്കേടില്ലാത്ത തെറിവിളിയും നടക്കുന്നു.

സതീശന്‍

സതീശന്‍

കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് സതീശന്റേയും വിമര്‍ശനം.

ഫുള്‍ ബോട്ടിലോ

ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ബോട്ടില്‍ ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സാധാരണക്കാരോടുള്ള അവഹേളനം ആണെന്നാണ് സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+