പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു, കുറിപ്പ്
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭക്ക് അഭിനന്ദങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്രനിര്‍ദ്ദേശ പ്രകാരം നേരത്തെ നിശ്ചയിച്ചിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ മന്ത്രിസഭാ യോഗത്തില്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബല്‍റാം ഫേസ്ബുക്കില്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാനുള്ള ഉചിതമായ തീരുമാനമെടുത്ത മന്ത്രിസഭക്ക് അഭിനന്ദങ്ങള്‍. പൊതുജനാഭിപ്രായവും പ്രായോഗികതയും കണക്കിലെടുത്ത് തന്നെയാണ് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കേണ്ടത്. അതിനൊക്കെ വേണ്ടിത്തന്നെയാണ് ക്യാബിനറ്റ്.
എന്നാല്‍ എന്തിനാണ് ഇതേ ആവശ്യം ഇന്നലെ പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ചപ്പോള്‍ അതിനോട് തീര്‍ത്തും നിഷേധാത്മകമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശി മൂലം ആശങ്കയിലാണ്ട ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും വികാരമാണ് പ്രതിപക്ഷം ശരിയാംവണ്ണം ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങളുന്നയിക്കുന്നവരെ പോലും അധിക്ഷേപിക്കുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയുടേത്.
പോരാളി ഷാജിമാര്‍ക്ക് ബിജിഎം ഇട്ട് തകര്‍ക്കാനുള്ള ഐറ്റങ്ങള്‍ ഇട്ടു കൊടുക്കുക എന്ന പിണറായി വിജയന്റെ പതിവ് കയ്യില്‍ കുത്തലുകളുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെത്തന്നെ തിരുത്തിയ ക്യാബിനറ്റിന് ഈ ആര്‍ജ്ജവം എന്നുമുണ്ടാകട്ടെ.
അതേസമയം, സംസ്ഥാനത്തെ പരീക്ഷകള്‍ ജൂണ്‍ ആദ്യവാരത്തില്‍ നടത്താനാണ് മന്ത്രിസഭ യോഗത്തില്‍ തീരുമാനമുണ്ടായത്. എന്നാല്‍ തീയതി കണ്ടില്ല. ഇക്കാര്യം പിന്നീട് അറിയിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷ എഴുതുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വാരനുണ്ടായിരുന്നു കൂടാതെ ലക്ഷദ്വീപിലും ഗള്‍ഫിലും എങ്ങനെ പരീക്ഷ നടത്തുമെന്നും അറിയിപ്പ് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്.
പത്താം ക്ലാസ് , പ്ലസ് ടൂ പരീക്ഷകള്‍ ഇപ്പോള്‍ നീട്ടാന്‍ തീരുമാനിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എസ്എസ്എല്‍സിയില്‍ ലോക്ക് ഡൗണിന് മുന്‍പ് പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം നടന്നു കൊണ്ടിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിച്ചിരുന്നു.