Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം എന്നും ഒറ്റുകാരന്‍റെ റോളിലെന്ന്-വിടി ബൽറാം

വടകര: കേന്ദ്രം ഭരിക്കുന്ന സംഘപരിപാറിനെതിരെ രാജ്യം മുഴുവൻ ഒന്നിക്കുമ്പോൾ സിപിഎം ഒറ്റുകാരന്‍റെ റോളിലാണെന്ന് വിടി ബൽറാം എംഎൽഎ പറഞ്ഞു.ഡിസിസി പ്രസിഡണ്ട് ടി സിദ്ദിഖ് നയിക്കുന്ന കടലിരമ്പം തീരദേശ സാന്ത്വന യാത്രയുടെ വടകരയിലെ സമാപന സമ്മേളനം അഴിത്തലയിൽ
ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ബൽറാം.

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ പാർട്ടി സെക്രട്ടറി കോൺഗ്രസ്സുമായി ബന്ധം സ്ഥാപിക്കുന്നതിനെപറ്റി അവതരിപ്പിച്ച രേഖ വോട്ടിനിട്ട് തള്ളിയത് ബിജെപിയെ സഹായിക്കാനാണ്.എന്നും ഒറ്റുകാരന്‍റെ റോളിലുള്ള സിപിഎം എന്നും ശത്രു പക്ഷത്താണ് നിലനിന്നത്.ഫാസിസത്തിന്‍റെയും അസഹിഷ്ണുതയുടേയും കാര്യത്തിൽ സംഘ പരിവാറും സി പി എമ്മും പരസ്പരം മത്സരിക്കുകയാണ്.അഭിപ്രായം പറയുന്നവരെ നാവരിയുന്ന സമീപനമാണ് ഇരുവരും സ്വീകരിക്കുന്നത്.ജനാതിപത്യ കേരളം ഇത് അംഗീകരിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.

vtbalram

ഓഖി ദുരന്തത്തേക്കാൾ വലിയ ദുരന്തമായി മാറിയിരിക്കയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാർ.ദുർ ഭരണവും,കെടുകാര്യസ്ഥതയും മൂലം ഇടതു സർക്കാർ സർവ്വ മേഖലയിലും പരാജയപെട്ടതായും,പാവപ്പെട്ടവന്റെ പടത്തലവനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ദിനം പ്രതി കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ നികുതി കുറച്ച് ആശ്വാസം നൽകാൻ തയ്യാറാകുന്നില്ലെന്നും ബൽറാം കൂട്ടി ചേർത്തു.ചടങ്ങിൽ അഡ്വ:ഇ.നാരായണൻ നായർ അധ്യക്ഷത വഹിച്ചു.അഡ്വ:ഐ.മൂസ,കെ.എം.അഭിജിത്ത്,ടി.സിദ്ദിഖ്,പുറന്തോടത്ത് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+