കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളാഞ്ചേരി പോക്സോ കേസ്: ജലീലിനെതിരെയും ആരോപണവുമായി ബന്ധുക്കള്‍, ശക്തമായ അന്വേഷണം വേണം: ബല്‍റാം

Google Oneindia Malayalam News

പാലക്കാട്: വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. സഹായം അഭ്യർത്ഥിച്ചിട്ടും മന്ത്രി ഇടപെട്ടില്ല. പ്രതിയും മന്ത്രിയും ഉറ്റസുഹൃത്തുക്കളാണ്. പരാതി നല്‍കിയപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

<strong>'രാജീവ് ഗാന്ധി അഴിമതിക്കാരന്‍': നരേന്ദ്രമോദിക്ക് കിടിലന്‍ മറുപടിയുമായി രാഹുല്‍ലും പ്രിയങ്കയും</strong>'രാജീവ് ഗാന്ധി അഴിമതിക്കാരന്‍': നരേന്ദ്രമോദിക്ക് കിടിലന്‍ മറുപടിയുമായി രാഹുല്‍ലും പ്രിയങ്കയും

പരാതി നല്‍കിയപ്പോള്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നുവെന്ന വെളിപ്പെടുത്തലിനൊപ്പമാണ് മന്ത്രി കെ ടി ജലീലിനെതിരെ പുതിയ ആരോപണവും ഉയര്‍ന്നത്. സംഭവത്തില്‍ കെടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

മന്ത്രിയേപ്പോലെ

മന്ത്രിയേപ്പോലെ

മന്ത്രിയേപ്പോലെത്തന്നെ സിപിഎം സ്വതന്ത്രനാണ് കൗൺസിലറും. മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ മന്ത്രി മൗനം തുടരുകയാണെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

ഗുരുതരമായ ആക്ഷേപങ്ങൾ

ഗുരുതരമായ ആക്ഷേപങ്ങൾ

സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെയാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഒരു മൈനർ പെൺകുട്ടിയുടെ ബന്ധുക്കൾ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർത്തിയിരിക്കുന്നത്.

പോലീസിനെ നിർവ്വീര്യമാക്കുന്നു

പോലീസിനെ നിർവ്വീര്യമാക്കുന്നു

പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലറെ സുഹൃത്തായ മന്ത്രി തന്റെ അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു, പോലീസിനെ നിർവ്വീര്യമാക്കുന്നു എന്നാണ് പരാതി. മന്ത്രിയേപ്പോലെത്തന്നെ സിപിഎം സ്വതന്ത്രനാണ് കൗൺസിലറും.

നിരവധി ഫോട്ടോകൾ

നിരവധി ഫോട്ടോകൾ

മന്ത്രിയുമായി പ്രതിയുടെ അടുത്ത ബന്ധം തെളിയിക്കുന്ന നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നു. മന്ത്രിയുടെ സന്തത സഹചാരിയാണ് പ്രതി എന്ന് ബോധ്യമാവുന്ന തരത്തിൽ വ്യത്യസ്ത അവസരങ്ങളിലെടുത്ത ഫോട്ടോകളാണ് കാണപ്പെടുന്നത്. മന്ത്രിയാകട്ടെ മൗനം തുടരുന്നു.

നീതി ലഭിച്ചേ പറ്റൂ

നീതി ലഭിച്ചേ പറ്റൂ

മറ്റുള്ളവർ ആരുടെയെങ്കിലും ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിക്കുന്നുണ്ടോ എന്ന് നോക്കി പീഡോ ചാപ്പ കുത്താൻ അമിതാവേശം കാണിക്കുന്ന സൈബർ വെട്ടുകിളികളും സ്ത്രീ സംരക്ഷകരും സാംസ്ക്കാരിക നായികമാരുമൊന്നും ഇത് കാണില്ല എന്നറിയാം. എന്നാലും ആ പെൺകുട്ടിക്ക് നീതി ലഭിച്ചേ പറ്റൂ. ശക്തമായ അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ആരോപണങ്ങളെ നിഷേധിച്ച് മന്ത്രി

ആരോപണങ്ങളെ നിഷേധിച്ച് മന്ത്രി

അതേസമയം ആരോപണങ്ങളെ നിഷേധിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ ഷംസുദ്ദീനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും മന്ത്രി പറഞ്ഞു.

പോലീസിനെ വിവരം അറിയിച്ചു

പോലീസിനെ വിവരം അറിയിച്ചു

പെൺകുട്ടിയുടെ മാതാപിതാക്കൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അപ്പോൾ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്റ്റേഷനിലെ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

വിദേശത്തേക്ക് കടന്നു

വിദേശത്തേക്ക് കടന്നു

പരാതി ഒതുക്കിത്തീര്‍ക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണമുയര്‍ന്നതോടെ കേസിന്റെ അന്വേഷണച്ചുമതല തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. പ്രതി ഷംസുദ്ദീന്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. 2016 ജൂലൈയിലായിരുന്നു സംഭവം. നഗരസഭയിലെ 32-ാം ഡിവിഷൻ മെമ്പറാണ് ഷംസുദ്ദീൻ.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

English summary
vt balram facebook against kt jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X