ഹിന്ദുക്കള്‍ മണ്ടന്മാരോ അതോ വര്‍ഗ്ഗീയവാദികളോ?
മണ്ടന്മാരായ ഹിന്ദുക്കള്‍ എന്ന തലക്കെട്ടോടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശത്തിനെതിരെ വി ടി ബല്‍റാം എം എല്‍ എ രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് ബല്‍റാം ഈ മെസേജിനെതിരെ എഴുതിയിരിക്കുന്നത്. ഈ സന്ദേശത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് വി ടി ബല്‍റാം പറയുന്നത്. ഹിന്ദുക്കള്‍ മണ്ടന്മാരോ വര്‍ഗ്ഗീയവാദികളോ അല്ല എന്നും അങ്ങനെ ആക്കാന്‍ ആര്‍ എസ് എസിനെ അനുവദിക്കണോ എന്നും ബല്‍റാം ചോദിക്കുന്നു.

ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാര വരവ് അടക്കമുള്ള തുക സര്‍ക്കാര്‍ മറ്റ് മതക്കാര്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. ഇതിനെതിരെ ഹിന്ദുക്കള്‍ ഉണരുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും ഈ മെസേജില്‍ പറയുന്നു. ചുരുങ്ങിയ പക്ഷം ദേവസ്വം ഭരിക്കുന്ന അമ്പലങ്ങളില്‍ കാണിക്കയിടരുതെന്നും ഈ ഫോര്‍വേഡ് സന്ദേശത്തില്‍ ആഹ്വാനമുണ്ട്.

ദേവസ്വം ഭരിക്കുന്ന അമ്പലങ്ങളില്‍ കാണിക്കയിട്ടില്ലെങ്കില്‍ അതിന്റെ കഷ്ടം അനുഭവിക്കുക ഹിന്ദുക്കള്‍ തന്നെയാണ് എന്നാണ് ജനപ്രതിനിധിയായ വി ടി ബല്‍റാം പറയുന്നത്. ദേവസ്വത്തിന് കീഴിലുള്ളതും വരുമാനമില്ലാത്തതുമായ ഒരുപാട് ക്ഷേത്രങ്ങളില്‍ ധനസഹായം നല്‍കുന്നത് വലിയ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് എന്ന് ബല്‍റാം പറയുന്നു. ഇവിടങ്ങളിലെല്ലാം കൂടി ആയിരക്കണക്കിനു ഹിന്ദുക്കള്‍ മറ്റ് ജോലികളും ചെയ്യുന്നു. അവരൊക്കെ പട്ടിണിയായിപ്പോകും എന്നത് ഒരു സാമുദായിക പ്രശ്‌നം മാത്രമല്ല, സാമൂഹിക പ്രശ്‌നം കൂടിയാണ്.

ശബരിമലയില്‍ കാണിക്കയിടുന്ന പണം അവിടത്തെ വികസനത്തിന് ഉപയോഗിക്കുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ വിനിയോഗിക്കുന്നു, ശബരിമലയിലെത്തുന്ന ഭക്തരോട് ടോള്‍ വാങ്ങുന്നു, പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളും വാട്‌സ് ആപ്പില്‍ ഉന്നയിക്കപ്പെടുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയ പലതവണ പൊളിച്ചതാണ് എന്ന് കാണിച്ച് വി ടി ബല്‍റാം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് നോക്കൂ...












Click it and Unblock the Notifications