• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

'ഇടതുപക്ഷത്തിന്റെ പരമ്പരാഗത ചിന്തയിൽ നിന്നുള്ള ഒരു വ്യതിയാനം എന്ന നിലക്ക് ഇത് ശ്രദ്ധേയമാണ്'

പാലക്കാട്: കേരളം പുനര്‍നിര്‍മ്മിക്കാനുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റിവില്‍ മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയില്‍ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജുവിനെ ഉള്‍പ്പെടുത്തിയെന്ന തരത്തില്‍ തിങ്കളാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. അഡ്വ ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇക്കാര്യം പങ്കുവെച്ചത്. എന്നാല്‍ ക്രൗഡ് ഫണ്ടിംഗ് അടക്കം ആലോചിക്കാനുള്ള പൊതുസമിതിയിലെ അംഗം മാത്രമാണ് ബൈജുവെന്നാണ് റിപ്പോര്‍ട്ട്.

മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരിലെ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ചിത്രങ്ങള്‍

അതേസമയം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

മുഖ്യമന്ത്രിയുടെ ഉപദേശകപ്പടകൊണ്ട് അദ്ദേഹത്തിനോ സ്റ്റേറ്റിനോ ഗുണകരമായ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ഇതുവരെയുള്ള അനുഭവം വച്ച് പറയാൻ സാധിക്കില്ല. എന്നിരുന്നാലും കേരളത്തിലെ വിദ്യാഭ്യാസത്തേക്കുറിച്ച് ഉപദേശിക്കാൻ അർഹതയുളളത് ശാസ്ത്ര സാഹിത്യ പരിഷത്തിലെ കുറെ ബുദ്ധിജീവികൾക്ക് മാത്രമാണെന്ന ഇടതുപക്ഷത്തിന്റെ പരമ്പരാഗത ചിന്തയിൽ നിന്നുള്ള ഒരു വ്യതിയാനം എന്ന നിലക്ക് ഇത് ശ്രദ്ധേയമാണെന്ന് വിടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് വായിക്കാം

 സ്വാഗതാർഹമായ കാര്യമാണ്

സ്വാഗതാർഹമായ കാര്യമാണ്

റീബിൽഡ് കേരള ഇനിഷ്യേറ്റീവുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിൽ ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രനെ ഉൾക്കൊള്ളിച്ചത് സ്വാഗതാർഹമായ കാര്യമാണ്. കേരളത്തിൽ നിന്നുള്ള ശ്രദ്ധേയനായ യുവസംരംഭകനാണ് ബൈജു. പുതിയ കാലത്തിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങൾക്കും സാധ്യതകൾക്കുമനുസൃതമായി സ്വന്തമായി ആഗോള തലത്തിൽത്തന്നെ വിജയകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിച്ചെടുക്കുന്നതിൽ ബൈജൂസിന്റെ പങ്ക് നിസ്സാരമല്ല. ഇതിനെ വി ഗൈഡും ലേബർ ഇന്ത്യയുമായുമൊക്കെ താരതമ്യപ്പെടുത്തുന്നത് ബാലിശമാണ്.

 ദുഷ്കരമായ ദൗത്യമായി

ദുഷ്കരമായ ദൗത്യമായി

മുഖ്യമന്ത്രിയുടെ ഉപദേശകപ്പടകൊണ്ട് അദ്ദേഹത്തിനോ സ്റ്റേറ്റിനോ ഗുണകരമായ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ഇതുവരെയുള്ള അനുഭവം വച്ച് പറയാൻ സാധിക്കില്ല. എന്നിരുന്നാലും കേരളത്തിലെ വിദ്യാഭ്യാസത്തേക്കുറിച്ച് ഉപദേശിക്കാൻ അർഹതയുളളത് ശാസ്ത്ര സാഹിത്യ പരിഷത്തിലെ കുറെ ബുദ്ധിജീവികൾക്ക് മാത്രമാണെന്ന ഇടതുപക്ഷത്തിന്റെ പരമ്പരാഗത ചിന്തയിൽ നിന്നുള്ള ഒരു വ്യതിയാനം എന്ന നിലക്ക് ഇത് ശ്രദ്ധേയമാണ്. പരിഷത്ത്, കെഎസ് ടിഎ, എകെപിസിടിഎ തുടങ്ങിയവരുടെ നീരാളിപിടുത്തത്തിൽ നിന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മോചിപ്പിക്കുക എന്നത് ദുഷ്കരമായ ഒരു ദൗത്യമായി ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

"വിദ്യാഭ്യാസക്കച്ചവടക്കാരൻ"

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയും ബിഗ് ഡേറ്റയുടേയുമൊക്കെ കാലത്ത് കേരളത്തിലിപ്പോഴും പലരും വാഴ്ത്തുന്ന പല കാൽപ്പനിക വിദ്യാഭ്യാസ സങ്കൽപ്പങ്ങളും അപ്രസക്തമാവുന്നുണ്ട്.

പിന്നെ "വിദ്യാഭ്യാസക്കച്ചവടക്കാരൻ" വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയരൂപീകരണ സമിതിയിൽ കടന്നുവരുന്നതുമായി ബന്ധപ്പെട്ട കോൺഫ്ലിക്റ് ഓഫ് ഇന്ററസ്റ്റ് പ്രശ്നം.

 സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്

സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്

റബ്കോയുടെ 236 കോടി രൂപയുടെ ബാങ്ക് കടം റബ്കോയുടെ മുൻ ചെയർമാൻ മുഖ്യമന്ത്രിയായ ഒരു സർക്കാർ ഏറ്റെടുക്കുന്നതിനേക്കാളുമോ പിവി അൻവർ നിയമസഭയുടെ പരിസ്ഥിതികാര്യ സമിതിയിൽ അംഗമായിരിക്കുന്നതിനേക്കാളുമോ വലിയ അധാർമികതയോ താത്പര്യ സംഘർഷമോ ഇക്കാര്യത്തിലില്ല എന്നാണെന്റെ അഭിപ്രായം.

ബൈജൂസിന്റെ മാർക്കറ്റിങ്ങും കോസ്റ്റിങ്ങുമായി ഒക്കെ ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് അവർ തന്നെയാണ് മറുപടി പറയേണ്ടത്. അതിൽ നിയമലംഘനങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സിപിഎം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം 'ഫാതിഹ' ഓതിയെന്ന്; യാഥാര്‍ത്ഥ്യം ഇങ്ങനെ

English summary
VT Balram facebook post about Bijus app bajus appoinment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more