നോട്ട് നിരോധന വാര്‍ഷികത്തില്‍ വിടി ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ
നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷകത്തില്‍ മോദിയ്ക്കൊപ്പം വിടി ബല്‍റാമിനും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പ്രധാനമന്ത്രിയുടെ നോട്ട് നിരോധന നടപടിയെ പുകഴ്ത്തികൊണ്ട് വിടി ബല്‍റാം ഇട്ട പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോര്‍ട്ട് കുത്തിപൊക്കിയാണ് ആളുകള്‍ വിടിയെ ട്രോളുന്നത്.

500,1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തേയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയേയും അഭിനന്ദിക്കുന്നു. സാധാരണക്കാര്‍ക്ക് അടുത്ത കുറച്ച് ദിവസം വലിയ അസൗകര്യമുണ്ടാകുമെങ്കിലും പൊതുവില്‍ നോക്കുമ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കുമെതിരേയുള്ള ശക്തമായ നടപടിയായി ഇത് മാറുമെന്ന് പ്രത്യാശിക്കുന്നു' എന്നായിരുന്നു വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് വിടിയെ ട്രോളുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയവും ബല്‍റാമിന്‍റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ കുത്തിപൊക്കിയിരുന്നു.
കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത് 2016 നവംബർ എട്ടിനാണ്. റദ്ദാക്കിയ നോട്ടുകളിൽ വലിയ പങ്ക് തിരിച്ചെത്തില്ലെന്നും ഇത് സർക്കാരിന് വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാകും എന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ഇവയിൽ ഏതാണ്ട് മുഴുവനും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കുന്നതിൽ പൂർണപരാജയമാണെന്ന് വ്യക്തമായി.












Click it and Unblock the Notifications