കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളന്മാര്‍ക്ക് മറുപടി; തന്റെയും രീതി അത് തന്നെയെന്ന് വിടി ബല്‍റാം; രമേശ് ചെന്നിത്തലക്ക് പിന്തുണ

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: ലോകപുസ്തക ദിനത്തില്‍ താന്‍ വായിച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട രമേശ് ചെന്നിത്തലക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പുസ്തകങ്ങളെ ലോകപുസ്തക ദിനത്തില്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല വീഡിയോ പങ്കുവെച്ചത്.

ട്രോളുകള്‍ക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും. ഫേസ് ബുക്കിലൂടെയാണ് വിടി ബല്‍റാമിന്റെ പ്രതികരണം. ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുകയാണ് എന്റേയും രീതിയെന്നാണ് വിടി ബല്‍റാമിന്റെ പ്രതികരണം.

പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു, സുപ്രധാന യോഗംപ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു, സുപ്രധാന യോഗം

ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍

ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍

ഒരേ സമയം രണ്ടും മൂന്നും പുസ്തകങ്ങള്‍ വായിക്കുക എന്നതാണ് എന്റെയും രീതി. ഒരേ സമയമെന്നാല്‍ രണ്ട് കയ്യിലും ഓരോ പുസ്തകങ്ങള്‍ വച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കി വായിക്കുക എന്നതല്ല ഉദ്ദേശിക്കുന്നതെന്ന് മിനിമം അന്തമുള്ളവരോട് പറയേണ്ടതില്ലല്ലോ? ഒരു കാലയളവില്‍ ഒന്നിലേറെ പുസ്തകങ്ങള്‍ വായിക്കുക, ഒരു പുസ്തകം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അടുത്ത പുസ്തകം വായിച്ചുതുടങ്ങുക, കുറേശ്ശെക്കുറേശ്ശെയായി അവ വായിച്ചു തീര്‍ക്കുക എന്നാണര്‍ത്ഥമാക്കുന്നത്.

 വീട്ടിലെ ലൈബ്രറി

വീട്ടിലെ ലൈബ്രറി

വീട്ടിലെ ലൈബ്രറിയില്‍ ഒരു പുസ്തകം, യാത്രക്കിടയില്‍ വായിക്കാന്‍ ബാഗില്‍ വേറൊന്ന്, കിന്‍ഡിലില്‍ ഒന്നോ രണ്ടോ എണ്ണം ഒരേ സമയം എന്നിങ്ങനെയൊക്കെയാണ് എന്റെ രീതി. ഇങ്ങനെ ഒരുമിച്ച് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വ്യത്യസ്ത വിഷയങ്ങളില്‍പ്പെട്ടവയാകാന്‍ പരമാവധി ശ്രദ്ധിക്കാറുണ്ട്. മൂഡ് അനുസരിച്ച് വായിക്കാനും പരസ്പരം കണ്‍ഫ്യൂഷനാകാതിരിക്കാനും അത് ഉപകരിക്കും.

 പുസ്തക തെരഞ്ഞെടുപ്പ്

പുസ്തക തെരഞ്ഞെടുപ്പ്

ഇംഗ്ലീഷും മലയാളവും ഫിക്ഷനും നോണ്‍ ഫിക്ഷനും അക്കാദമിക് പഠനങ്ങളുമൊക്കെയായി പലവിധ പുസ്തകങ്ങളാണ് ഇങ്ങനെ തെരഞ്ഞെടുക്കാറുള്ളത്. സുഹൃത്തുക്കളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന സജഷനുകള്‍ പുസ്തക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്.

 കഴിഞ്ഞ വര്‍ഷം 38 പുസ്‌കങ്ങള്‍

കഴിഞ്ഞ വര്‍ഷം 38 പുസ്‌കങ്ങള്‍

കഴിഞ്ഞ വര്‍ഷം വായിച്ചത് 38 പുസ്തകങ്ങള്‍. ഈ വര്‍ഷം 50 പുസ്തകങ്ങള്‍ എന്ന ലക്ഷ്യവുമായാണ് തുടങ്ങിയത് എങ്കിലും കോവിഡ് ലോക്ക്ഡൗണ്‍ സമ്മാനിച്ച അധിക സമയം മൂലം ഇതിനോടകം തന്നെ 26 പുസ്തകങ്ങള്‍ ആയിക്കഴിഞ്ഞു. ലിസ്റ്റ് താഴെക്കൊടുക്കുന്നു. അവസാന പുസ്തകങ്ങള്‍ രണ്ടും പൂര്‍ത്തിയായിട്ടില്ല. ഐസിസിന്റെ ക്രൂര പീഡനങ്ങളെ അതിജീവിച്ച നാദിയ മുറാദിനേയും സാമ്പത്തിക ശാസ്ത്രജ്ഞന്‍ മോണ്ടേക് സിംഗ് അഹ് ലുവാലിയയേയും 'ഒരേ സമയം' വായിച്ചുകൊണ്ടിരിക്കുന്നു. 2010 ല്‍ വായിച്ച പുസ്തകങ്ങളുടെ ഒരു നീണ്ട ലിസ്റ്റും വിടി ബല്‍റാം പങ്കുവെച്ചിട്ടുണ്ട്.

Recommended Video

cmsvideo
CPM സൈബര്‍ ഗുണ്ടാടീമിനെ ഏര്‍പ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല | Oneindia Malayalam
 ജോയ് മാത്യൂ

ജോയ് മാത്യൂ

രമേശ് ചെന്നിത്തലയെ പരിഹസിച്ചവര്‍ക്കെതിരെ നടന്‍ ജോയ് മാത്യൂവും രംഗത്തെത്തിയിരുന്നു.കോണ്‍ഗ്രസുകാര്‍ പുസ്തകം വായിക്കുകയോ? അതു രമേശ് ചെന്നിത്തല? ചോദിക്കുന്നത് മറ്റാരുമല്ല. പുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാത്തവരും തൊട്ടാല്‍ തന്നെ മറിച്ച് നോക്കാത്തവരും തങ്ങള്‍ മാത്രമാണ് പുസ്തകങ്ങള്‍ വായിക്കുന്നവരുമെന്ന് മേനി നടിക്കുന്നവരുമായ പരിഷ്‌കാരികളുമാണെന്നായിരുന്നു ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചത്.

English summary
VT Balram Facebook Post About Reading Books during Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X