പിണറായി സറണ്ടർ ചെയ്യുന്നു; അതും അഴിമതിക്കാരന് മുന്നിൽ? വിടി ബൽറാമിന്റെ പരിഹാസം ഇങ്ങനെ...
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരന് മുന്നില്‍ സറണ്ടര്‍ ചെയ്‌തെന്ന് കോൺഗ്രസ് എംഎൽഎ വിടി ബൽറാം. കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ചായിരുന്നു വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കായൽ കയ്യേറിയെന്ന ആരോപണം നേരിടുന്നതിനിടയിലാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനും തുടര്‍ചികിത്സയ്ക്കുമായാണ് അവധിയെടുക്കുന്നതെന്നാണ് കാരണമായി പറയുന്നത്. വിദേശത്ത് ചികിത്സക്ക് പോകാന്‍ അവധി ആവശ്യപ്പെട്ട് തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായാണ് വിവരം.

മന്ത്രിക്കെതിരായ ലേക് പാലസ് കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ് ചാണ്ടി അവധി തേടിയത്. വിദേശത്ത് ചികിത്സക്ക് പോകാന്‍ അവധി ആവശ്യപ്പെട്ട് തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായാണ് വിവരം. മന്ത്രിക്കെതിരായ ലേക് പാലസ് കയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ അനുപമ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് കൈമാറാനിരിക്കെയാണ് തോമസ് ചാണ്ടി അവധി തേടിയത്.












Click it and Unblock the Notifications