Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലത്തൂർ എംപിക്കോ തോറ്റമ്പിയ ചെന്താരകത്തിനോ ഇന്നോവ വാങ്ങിയതല്ല, ചർച്ച ചെയ്യേണ്ടത് മറ്റൊന്നെന്ന് ബൽറാം

കോഴിക്കോട്: വടകരയിലെ വിമതന്‍ സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎമ്മിന്റെ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെതിരെ വിടി ബല്‍റാം എംഎല്‍എ രംഗത്ത്. കൊലപാതകത്തിനുളള ഗൂഡാലോചന നടത്തിയെന്ന് പ്രതികള്‍ വെളിപ്പെടുത്തി, പോലീസ് അന്വേഷിക്കുന്ന ഇന്നോവ കാറിലാണ് എംഎല്‍എയായ ഷംസീര്‍ യാത്ര ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ കണ്ടെത്താനായില്ല എന്നാണ് പോലീസ് വാദം.

എന്നാല്‍ ഇന്ന് കണ്ണൂരില്‍ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി യോഗത്തിന് ഷംസീര്‍ എത്തിയത് ഈ ഇന്നോവ കാറിലാണ് എന്നാണ് വാര്‍ത്തകള്‍. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരണവുമായി വിടി ബല്‍റാം രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ബല്‍റാമിന്റെ പ്രതികരണം.

vt

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ''ആലത്തൂരിൽ ജയിച്ച എംപിക്ക് പ്രവർത്തകർ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയിൽ തോറ്റമ്പിയ ചെന്താരകത്തിന് പാർട്ടി ഖജനാവിൽ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചർച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,

ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ നോക്കിയ കേസിൽ കേരള പോലീസ് കർണ്ണാടകത്തിൽ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറിൽ നാട് ഭരിക്കുന്ന പാർട്ടിയുടെ യുവ എം എൽ എ പോലീസിന്റെ കൺമുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടത്'' എന്നാണ് പോസ്റ്റ് .

ആലത്തൂർ എംപി രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിവിട്ട് കാർ വാങ്ങിച്ച് കൊടുത്തതിനെ സോഷ്യൽ മീഡിയയിൽ എതിർ രാഷ്ട്രീയക്കാർ പരിഹസിക്കുന്നുണ്ട്. മാത്രമല്ല വടകരയിൽ തോറ്റ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് പാർട്ടി ലക്ഷങ്ങളുടെ വാഹനം വാങ്ങി നൽകിയതും വിമർശിക്കപ്പെടുന്നതും. ഈ രണ്ട് സംഭവങ്ങളുമാണ് ബൽറാം പരാമർശിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+