കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയ വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ... കഴിവുകേടാണെന്ന് തിരിച്ചറിയണം, പരിഹസിച്ച് വിടി ബൽറാം

Google Oneindia Malayalam News

പാലക്കാട്: ശബരിമല വിഷയത്തിൽ പോലീസിന് വീഴ്ച പററിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തലുകൾക്ക് പിന്നാലെ സർക്കാരിനെ പരിഹസിച്ച തൃത്താല എംഎൽഎ വിടി ബൽറാം. ആർഎസ്എസിന് പോലീസിൽ നിന്ന് തന്നെ വിവരങ്ങൾ ചോർത്തി നൽകിയെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി ആരോപിച്ചിരുന്നു. മണ്ഡലകാല സമയത്ത് ശബരിമലയിൽ ക്രമസമാധാനം പാലിക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും പലരും ചുമതല ഏറ്റെടുക്കാതെ അവധിയിൽ പോയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ഇത് ജനാധിപത്യത്തിന്റെ ജയം.. കുമാരസ്വാമി നാളെ രാജിവെക്കുമെന്നും യെദ്യൂരപ്പ... ബിജെപി സര്‍ക്കാര്‍ ഉടൻ?ഇത് ജനാധിപത്യത്തിന്റെ ജയം.. കുമാരസ്വാമി നാളെ രാജിവെക്കുമെന്നും യെദ്യൂരപ്പ... ബിജെപി സര്‍ക്കാര്‍ ഉടൻ?

മനീതി സംഘം ശബരിമല ദർശനത്തിന് എത്തിയപ്പോൾ നാറാണത്ത് ഭ്രാന്തനെപ്പോലെയായിരുന്നു പോലീസെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഈ വാർത്ത പുറത്ത് വന്ന പശ്ചാത്തലത്തിലാണ് വിടി ബൽറാമിന്റെ വിമർശനം. വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ, ഈപ്പറയുന്ന പോലീസ് താങ്കളുടെ നിയന്ത്രണത്തിലുള്ളതാണെന്ന് ഓർമ്മയിലുണ്ടോ എന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിടി ബൽറാം ചോദിക്കുന്നു.

mainn

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

വലിയ വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ, ഈപ്പറയുന്ന പോലീസ് താങ്കളുടെ നിയന്ത്രണത്തിലുള്ളതാണെന്ന് ഓർമ്മയിലുണ്ടോ? താങ്കളുടെ പോലീസ് ആർഎസ്എസിന് വിവരങ്ങൾ ഒറ്റിക്കൊടുക്കുന്ന ഏജൻറുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ?

നിർണ്ണായക രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്ന ആർഎസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥർ പോലീസ് സേനയിൽ ഉണ്ടെന്ന് താങ്കൾക്ക് തന്നെ മനസ്സിലായിട്ടും അതിലേതെങ്കിലും ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും താങ്കൾക്ക് കഴിഞ്ഞിട്ടുണ്ടോ? ആദ്യം അത് പറയൂ.

English summary
VT Balram facebook post against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X