• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിടി ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതൽ നേടി...

കോഴിക്കോട്: എൽഎൽബി ഇന്റേണൽ പരീക്ഷയിൽ താൻ മാർക്ക് തിരുത്തിയെന്ന വാർത്ത ഇപ്പോൾ ബ്രേക്കിങ് ന്യൂസായി പുറത്തുവിട്ട കൈരളി പീപ്പിൾ ചാനലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. സർവകലാശാലയിൽ ബിരുദത്തിന് ഒന്നാം റാങ്ക് നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെ കുടുക്കാൻ ഈയൊരു ക്ലാസ് ടെസ്റ്റിന്റെ മാർക്കിനെ ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടി വരുന്നവരുടെ ഗതികേട് എല്ലാവർക്കും മനസിലാകുന്നുണ്ടെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...

ചൂളൈമേട്ടിലെ ചായക്കടക്കാരനിൽ നിന്ന് ഗുണ്ട ബിനുവായ ബിന്നി പാപ്പച്ചൻ! റീഎൻട്രിക്ക് ഒരുങ്ങവെ കഷ്ടകാലം..

തൃത്താല എംഎൽഎയും കോൺഗ്രസ് നേതാവുമായ വിടി ബൽറാം തൃശൂർ ലോ കോളേജിൽ പഠിക്കുന്ന സമയത്ത് ഇന്റേണൽ മാർക്ക് തിരുത്തിയെന്ന വാർത്ത കൈരളി പീപ്പിൾ ടിവിയാണ് ബ്രേക്കിങ് ന്യൂസായി പുറത്തുവിട്ടത്. ഈ വിവാദ മാർക്ക് തിരുത്തലിന്റെ രേഖകൾ ലഭിച്ചെന്ന് പറഞ്ഞായിരുന്നു കൈരളിയുടെ ബ്രേക്കിങ് ന്യൂസ്. എന്നാൽ വർഷങ്ങൾക്ക് മുൻപുണ്ടായതും, നേരത്തെ നിരവധി തവണ വാർത്തയായതുമായ സംഭവത്തെ മറ്റു മാധ്യമങ്ങളോ സോഷ്യൽമീഡിയയോ ഏറ്റെടുത്തില്ല.

 ഫേസ്ബുക്ക് പോസ്റ്റ്...

ഫേസ്ബുക്ക് പോസ്റ്റ്...

എൽഎൽബിക്ക് പഠിക്കുന്നതിനിടെ വിടി ബൽറാം മാർക്ക് തിരുത്തിയതിന്റെ രേഖകൾ ലഭിച്ചുവെന്നതായിരുന്നു കൈരളി പീപ്പിൾ ടിവി ശനിയാഴ്ച ഉച്ചയോടെ പുറത്തുവിട്ട ബിഗ് ബ്രേക്കിങ് ന്യൂസ്. എന്നാൽ വർഷങ്ങൾക്ക് മുൻപ് വാർത്തയായതും ചർച്ച ചെയ്യപ്പെട്ടതുമായ വിഷയമായതിനാൽ മറ്റാരും ഇത് ഏറ്റെടുത്തില്ല. ഈ സാഹചര്യത്തിലാണ് വിടി ബൽറാം എംഎൽഎ കൈരളി പീപ്പിൾ ടിവിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

പിന്താങ്ങുന്നവരും...

പിന്താങ്ങുന്നവരും...

കൈരളിയുടെ ബ്രേക്കിങ് ന്യൂസിനെ പരിഹസിച്ചുള്ള വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:- ''സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത്‌ അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ്‌...

 സർക്കാർ ലോ കോളേജിൽ

സർക്കാർ ലോ കോളേജിൽ

സംസ്ഥാനതലത്തിലെ എൻട്രൻസ്‌ പരീക്ഷയിൽ ഉന്നത റാങ്ക്‌ വാങ്ങി ഒരു സർക്കാർ ലോ കോളേജിൽ പ്രവേശനം നേടി കൃത്യസമയത്ത്‌ തന്നെ വിജയകരമായി പഠനം പൂർത്തീകരിച്ച്‌ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയുടെ പത്ത്‌ വർഷം മുൻപത്തെ ഒരു ഇന്റേണൽ പരീക്ഷ പേപ്പറിന്റെ മാർക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ്‌ ന്യൂസുമായി കോലാഹലമുയർത്തുന്നത്‌.

 സൈബർ സഖാക്കൾ

സൈബർ സഖാക്കൾ

എനിക്കിക്കാര്യത്തിൽ പറയാനുള്ളത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതേവിഷയം സൈബർ സഖാക്കൾ ചർച്ചയാക്കിയ വേളയിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്‌.

ഒന്നാം റാങ്ക്‌

ഒന്നാം റാങ്ക്‌

എൽഎൽബിക്ക്‌ യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച്‌ ദേശീയ തലത്തിലെ മൂട്ട്‌ കോർട്ട്‌ മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുൻപ്‌ സർവകലാശാലയിൽ ബിരുദത്തിന്‌ ഒന്നാം റാങ്ക്‌ നേടിയിട്ടുള്ള, വേറെ രണ്ട്‌ പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെക്കുടുക്കാൻ ഈയൊരു ക്ലാസ്‌ ടെസ്റ്റിന്റെ മാർക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട്‌ എല്ലാവർക്കും ശരിക്ക്‌ മനസ്സിലാകുന്നുണ്ട്‌.

ഇന്റേണൽ

ഇന്റേണൽ

പ്രൊഫഷണൽ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവർക്കറിയാം, ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട്‌ അധ്യാപകർ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്നതും അതിന്മേൽ പരാതി ഉയരുമ്പോൾ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സർവ്വസാധാരണമാണെന്നത്‌.

ബ്രേയ്ക്കിംഗ്‌ ന്യൂസ്‌

ബ്രേയ്ക്കിംഗ്‌ ന്യൂസ്‌

ഒരുപക്ഷേ ഇനി വി.ടി. ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച്‌ ഒരു പ്ലേറ്റ്‌ ഉപ്പുമാവ്‌ കൂടുതൽ നേടിയതിനേക്കുറിച്ചും ...രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ്‌ ന്യൂസ്‌ പുറത്തുവിടുമായിരിക്കും!

ജീർണ്ണാവിഷ്ക്കാരമായി

ജീർണ്ണാവിഷ്ക്കാരമായി

ഒരു പാഴ്‌ജനതയുടെ ജീർണ്ണാവിഷ്ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാർത്തക്ക്‌ അവർ നൽകുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു''-എന്നു പറഞ്ഞാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

English summary
vt balram facebook post against kairali people tv breaking news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more