• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിലെ മുസ്ലീംങ്ങളുടെ തലയെണ്ണി വിടി ബൽറാം! ഹിന്ദുത്വ പാർട്ടിയെന്ന്.. പൊങ്കാല പിന്നാലെ!

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള യുവനേതാക്കളിലൊരാളാണ് വിടി ബല്‍റാം. എംഎല്‍എയുടെ പ്രവര്‍ത്തനം ഫേസ്ബുക്കില്‍ മാത്രമാണെന്ന് എതിരാളികള്‍ പരിഹസിക്കാറുണ്ട്. എകെജി വിവാദത്തോടെയാണ് വിടി ബല്‍റാം സിപിഎംകാരുടെ ബദ്ധശത്രുവായി മാറിയത്. വിവാദം കെട്ടടങ്ങിയ ശേഷവും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ബല്‍റാം രംഗത്ത് വന്നിരുന്നു. ബീനിഷ് കോടിയേരി വിവാദത്തിൽ സിപിഎമ്മിന് പണപ്പിരിവിനുള്ള ബക്കറ്റുമായി വന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഇപ്പോള്‍ തൃത്താല എംഎല്‍എയുടെ പ്രശ്‌നം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ്.

ഫ്ലാറ്റിൽ ആളനക്കമില്ല.. അകത്ത് നിന്നും ദുർഗന്ധം.. പൂട്ട് പൊളിച്ചപ്പോൾ കണ്ട കാഴ്ച!! നഗരം നടുങ്ങി

 ബൽറാമിന്റെ പുതിയ പ്രശ്നം

ബൽറാമിന്റെ പുതിയ പ്രശ്നം

കഴിഞ്ഞ ദിവസമാണ് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം പൂര്‍ത്തിയായത്. പി ജയരാജനെ തന്നെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത സമ്മേളനം ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 49 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഇത് തന്നെയാണ് അങ്ങ് പാലക്കാടുള്ള തൃത്താലയിലെ ജനപ്രതിനിധി വിടി ബല്‍റാമിന്റെ പ്രശ്‌നം.

മതമാണ് പ്രശ്നം

മതമാണ് പ്രശ്നം

സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എന്താണ് കാര്യം എന്ന് ചോദിക്കരുത്. കാര്യമുണ്ടെന്ന് എംഎല്‍എ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ അംഗങ്ങളുടെ മതമാണ് ബല്‍റാമിന്റെ വിഷയം. ഹിന്ദുക്കളുടേയും മുസ്ലീംങ്ങളുടേയും കണക്കും എംഎൽഎ എടുത്തിട്ടുണ്ട്.

മുസ്ലീം പേരുള്ളവർ കുറവെന്ന്

മുസ്ലീം പേരുള്ളവർ കുറവെന്ന്

ജില്ലാ കമ്മിറ്റിയില്‍ മുസ്ലീം പേരുള്ളവര്‍ കുറവാണെന്നാണ് ബല്‍റാം കണ്ടെത്തിയിരിക്കുന്നത്. തലശ്ശേരി എംഎൽഎ എഎൻ ഷംസീർ, എം ഷാജർ എന്നീ രണ്ട് പേരാണ് മുസ്ലീം പേരുകാർ. അത് മനപ്പൂര്‍വ്വമാണ് എന്നും തൃത്താല എംഎല്‍എ ആരോപിക്കുന്നു. സിപിഎം ഹിന്ദുത്വ പാര്‍ട്ടിയാണെന്നും ബല്‍റാം കുറ്റപ്പെടുത്തുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പൂർണലിസ്റ്റും എംഎൽഎയുടെ കുറിപ്പിനൊപ്പമുണ്ട്.

ലിസ്റ്റ് സഹിതം എംഎൽഎ

ലിസ്റ്റ് സഹിതം എംഎൽഎ

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ഗുജറാത്ത്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിർത്തുന്നുവെന്നും അത്‌ മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള കള്ള ആരോപണമുന്നയിച്ച്‌ ഇവിടെ വലിയവായിൽ ഒച്ചവച്ചവരാണ്‌ സിപിഎമ്മിലെ കാരാട്ട്‌-പിണറായി പക്ഷക്കാർ. എന്നാൽ ഇത്‌ അവരുടെ തലസ്ഥാനമായ കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്‌.

മൊത്തത്തിൽ ഓഡിറ്റിംഗ്

മൊത്തത്തിൽ ഓഡിറ്റിംഗ്

49 അംഗങ്ങളുടെ കൂട്ടത്തിൽ രണ്ടാളുകൾ മാത്രമാണ്‌ മുസ്ലിം നാമധാരി ആയിട്ടുള്ളത്‌. 36 അംഗങ്ങളുള്ള കാസർക്കോടും ഒരു മുസ്ലിം മാത്രമേ ജില്ലാ കമ്മിറ്റിയിൽ ഇടം കണ്ടെത്തിയിട്ടുള്ളൂ എന്ന് കേൾക്കുന്നു. സംസ്ഥാനത്ത്‌ ഒരു ജില്ലാ സെക്രട്ടറി പോലും ആ സമുദായത്തിൽ നിന്നില്ല. മന്ത്രിസഭയിലും പ്രാതിനിധ്യം പരിമിതമാണ്‌. സിപിഎമ്മിൽ മുസ്ലിം നേതാക്കൾക്ക്‌ ജില്ലാ കമ്മിറ്റിയിലേക്ക്‌ പോലും ഉയർന്നുവരാൻ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്‌?

രാഷ്ട്രീയ വിഷയം ആണ്

രാഷ്ട്രീയ വിഷയം ആണ്

കേരളത്തിൽ ഏതാണ്ട്‌ 27 ശതമാനത്തോളം ജനസംഖ്യയുള്ള ഒരു സമൂഹത്തെ, അതായത്‌ നാലിലൊന്നോളം പ്രാതിനിധ്യം സ്വാഭാവികമായിത്തന്നെ ലഭിക്കേണ്ടിയിരുന്ന ഒരു ജനവിഭാഗത്തെ, സോഷ്യലി എക്സ്ക്ലൂഡ്‌ ചെയ്യുന്നു അഥവാ അവരുടെ പ്രാതിനിധ്യത്തെ നാമമാത്രമായി ചുരുക്കുന്നു, എന്നത്‌ ഒരു രാഷ്ട്രീയ വിഷയം തന്നെയാണ്‌. അത്‌ ചെയ്യുന്നത്‌ ഇന്ന് സംസ്ഥാനം ഭരിക്കുന്ന, ന്യൂനപക്ഷ സംരക്ഷകരായി അഭിനയിക്കുന്ന, "മതേതര രാഷ്ട്രീയ പാർട്ടി" ആണെന്നത്‌ അതിനെ അതിന്റെ പുറത്തുള്ളവരുടെകൂടി കൺസേൺ ആക്കിമാറ്റുന്നുണ്ട്‌.

ന്യായീകരണ തൊഴിലാളികളോട്

ന്യായീകരണ തൊഴിലാളികളോട്

ഇത്‌ ചൂണ്ടിക്കാണിക്കുന്നവരോട്‌ "എല്ലാത്തിനേയും മതത്തിന്റെ മാത്രം കണ്ണിലൂടെ നോക്കിക്കാണുന്ന ദുഷിച്ച ചിന്താഗതിയാണ്‌ നിങ്ങളുടേത്"‌, "ഞങ്ങളിൽ ഹിന്ദു, മുസ്ലിം എന്നൊന്നുമില്ല, അസ്സൽ കമ്മ്യൂണിസ്റ്റുകാർ മാത്രമേ ഉള്ളൂ", "ഇത്‌ പള്ളിക്കമ്മിറ്റിയല്ല", "നിങ്ങൾക്ക്‌ സ്വന്തമായി ഒരു സമ്മേളനം നടത്താൻ കഴിവില്ലാത്തത്‌ കൊണ്ടുള്ള അസൂയയാണ്‌" എന്നൊക്കെയുള്ള പതിവ്‌ ഡിഫൻസിലും തെറിവിളികളിലും കവിഞ്ഞതൊന്നും ന്യായീകരണത്തൊഴിലാളികളിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.

ഹിന്ദുത്വ പാർട്ടിയെന്ന്

ഹിന്ദുത്വ പാർട്ടിയെന്ന്

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാർട്ടിയാണ്‌ സിപിഎം, പ്രത്യേകിച്ചും കണ്ണൂർ മോഡൽ സിപിഎം. ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനുമൊക്കെയാണ്‌ അവരുടെ പ്രധാന പാർട്ടി പരിപാടി എന്നത്‌ യാദൃച്ഛികമല്ല. ചില വൈകാരിക ക്യാമ്പയിനുകളിലൂടെ ന്യൂനപക്ഷവോട്ട്‌ ബാങ്കിലേക്ക്‌ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനപ്പുറം അവരെ രാഷ്ട്രീയമായി ശാക്തീകരിക്കുക എന്നതോ ജനാധിപത്യപരമായി ഉൾക്കൊള്ളുക എന്നതോ‌ സിപിഎമ്മിന്റെ അജണ്ടയിലില്ല എന്ന് വ്യക്തമാവുകയാണ്‌ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ബൽറാമിന് പൊങ്കാല

ബൽറാമിന് പൊങ്കാല

പതിവ് പോലെ പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകർ പൊങ്കാലയുമായി എത്തിയിട്ടുണ്ട്. 26 ഡിസിസി അംഗങ്ങൾ ഉള്ള കണ്ണൂരിൽ അവരിൽ എത്രപേരാണ് മുസ്ലിങ്ങൾ എന്ന ചോദ്യം ബൽറാമിന് നേർക്ക് ഉയരുന്നുണ്ട്. നാണമില്ലല്ലോ ബലരാമാ മനുഷ്യരുടെ മുണ്ടു പൊക്കി നോക്കാൻ എന്നും സൈബർ സഖാക്കൾ ചോദിക്കുന്നു. കറുപ്പ് നിറത്തിൽ വംശീയത കണ്ടെത്താൻ ശ്രമിച്ചവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത് .മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തിൽ സീറ്റു വീതം വെക്കുന്ന പാർട്ടി കണ്ണട ഒന്ന് അഴിച്ച്‌ വെച്ച് ചുറ്റും നോക്കൂ സഹോദരാ എന്നാണ് ഒരു പ്രതികരണം.

ബൽറാമിന്റെ കുറിപ്പ്

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
VT Balram MLA counts the number of muslim members in CPM Kannur District Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more