കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി;സെക്രട്ടറിയേറ്റില്‍ പുതുതായി അഞ്ച് എസി; കാര്യങ്ങള്‍ മുറപോലെയെന്ന് വിടി ബല്‍റാം

  • By News
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിലയിരുത്തുകയാണ്. ഈ സമയത്ത് സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ കേടായ എയര്‍ കണ്ടീഷണര്‍ മാറ്റി വെക്കാന്‍ തുക ചെലഴിച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം.

കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും എസി ഒരുമിച്ച് കേടായതാണോയെന്ന് വിടി ബല്‍റാം ചോദിക്കുന്നു. ഈ വക ചെലവുകളെല്ലാം മുഖ്യമന്ത്രി പറഞ്ഞത് പോലെ ഏത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുറപോലെ നടക്കേണ്ടതാണോയെന്നും വിടി ബല്‍റാം പരിഹസിച്ചു.

vt balram

ഏപ്രില്‍ 13 ന് വ്യാവസായ വകുപ്പ്് സെക്രട്ടറിയുടെ ഓഫീസില്‍ 63,173 രൂപ ചെലവിലും, ജല വിഭവ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ 1,18,342 രൂപ ചെലവില്‍ അതേ ദിവസം രണ്ട് എസി വാങ്ങിയതും തദ്ദേശ സ്വയംഭരണ (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വൈദ്യുത നവീകരണത്തിന് 64,000 രൂപക്ക് ഭരണാനുമതി നല്‍കിയതിന്റെയും ഉത്തരവിന്റെ പകര്‍പ്പും വിടി ബല്‍റാം തന്റെ വിമര്‍ശങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നു.

ഇത് കൂടാതെ 1,30,000 രൂപ ചെലവില്‍ സെക്രട്ടേറിയേറ്റിലെ സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ രണ്ടാം നിലയില്‍ വ്യവസായ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് രണ്ട് വാങ്ങിയതിന്റെ ഉത്തരവും ഉണ്ട്. കൊല്ലത്തുള്ള ജെ മാക്‌സല്‍ ഏജന്‍സിക്കാണ് കരാര്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 13 മുതല്‍ ഏപ്രില്‍ 29 വരെയാണ് ഈ ഉത്തരവുകളെല്ലാ്ം ഇറക്കിയിരിക്കുന്നത്.

'സെക്രട്ടറിയേറ്റില്‍ ഈ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും ഓഫീസുകളിലെ എസി ഒരുമിച്ച് കേടായതാണോ എന്തോ? അതോ ഈ വക ചെലവുകളെല്ലാം മുഖ്യമന്ത്രി പറഞ്ഞത് പോലെ ഏത് സാമ്പത്തിക പ്രതിസന്ധിക്കിടയിലും 'മുറ പോലെ' നടക്കേണ്ടതാണോ?

വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഓഫിസില്‍ ഒരു പുതിയ എസി വാങ്ങുന്നു. ഏപ്രില്‍ 13 ന്. വില വെറും 63,173 രൂപ

ജല വിഭവ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ പുതിയ രണ്ട് എ സി. ഏപ്രില്‍ 13 ന് തന്നെ. വില 1,18,342 രൂപ.

തദ്ദേശ സ്വയംഭരണ (റൂറല്‍) പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ വൈദ്യുത നവീകരണത്തിന് 64,000 രൂപക്ക് ഭരണാനുമതി നല്‍കിയത് ഏപ്രില്‍ 16ന്.

സെക്രട്ടേറിയേറ്റിലെ സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്കിലെ രണ്ടാം നിലയില്‍ വ്യവസായ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് രണ്ട് ഏസി വാങ്ങിയത് 1,30,000 രൂപക്ക്. ഭരണാനുമതി നല്‍കിയത് ഏപ്രില്‍ 20 ന്.

കരാറുകള്‍ മിക്കതും ലഭിച്ചിരിക്കുന്നത് ജെ. മാക്‌സല്‍ ഏജന്‍സീസ്, കടപ്പാക്കട, കൊല്ലം.' എന്നായിരുന്നു വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
VT Balram Facebook Post against Kerala Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X