കെടി ജലീലിന്‍റെ എഫ്ബി ഫോട്ടോ! മന്ത്രിക്ക് പരിഹാസവുമായി വിടി ബല്‍റാം
മലപ്പുറത്ത് പിറന്ന കാവ്യ നീതി എന്ന തലക്കെട്ടോടെ മന്ത്രി കെടി ജലീല്‍ ഇട്ട ഫേസ്ബുക്ക് കുറിപ്പിനും ചിത്രത്തിനും വിമര്‍ശനവുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മന്ത്രി ജലീലിട്ട ഫേസ്ബുക്ക് പോസ്റ്റിന് ഉപയോഗിച്ച ചിത്രത്തിനെതിരെയാണ് വിടിയുടെ വിമര്‍ശനം. വിടി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം സിപിഎം സർക്കാരിലെ മന്ത്രിയായ കെ.ടി ജലീലിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. പോസ്റ്റിലെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അവിടെ നിൽക്കട്ടെ,
അതിൽപ്പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുറാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? നേരെത്തിരിച്ച് ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചുള്ള ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകില്? എന്നായിരുന്നു വിടി പറഞ്ഞത്.
പണ്ട് അഹമ്മദ് സാഹിബിനെ പാരവെക്കാന്‍ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ച അതേ ആളുകള്‍ തന്നെയാണ് ഇത്തവണ കുഞ്ഞാപ്പ പൊന്നാനായില്‍ മത്സരിക്കട്ടേയെന്ന് തങ്ങളോട് പറഞ്ഞതെന്നും കുറ്റിപ്പുറം ഉള്‍കൊള്ളുന്ന പൊന്നാനിയിലേക്ക് ജീവനോടെ താനില്ലെന്ന് മലപ്പുറത്തെ പുലിക്കുട്ടി വെട്ടിത്തുറന്ന് നേതൃയോഗത്തെ അറിയിച്ചെന്നും ജലീല്‍ തന്‍റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications