''ഇടതുപക്ഷ പ്രിവിലേജ് ഉള്ളതുകൊണ്ട് ഇത് സ്ത്രീ വിരുദ്ധതയുടെ ഗണത്തിൽപ്പെടില്ല'' വിമർശനവുമായി ബൽറാം
പാലക്കാട്: എഴുത്തുകാരൻ എം മുകുന്ദന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ വിടി ബൽറാം എംഎൽഎ രംഗത്ത്. എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുന്ന കാലത്താണ് ജീവിക്കുന്നതെന്ന എം മുകുന്ദന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം ശക്തമാകുന്ന സാഹചര്യത്തിലാണ് ബൽറാമിന്റെ പ്രതികരണം.
മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മര യോഗത്തിൽ ചടങ്ങിലായിരുന്നു എം മുകുന്ദന്റെ വിവാദ പരാമർശം. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പുസ്തകങ്ങളില്‍ പലതും സാഹിത്യേതര കാരണങ്ങള്‍ കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതെന്നും മുകുന്ദന് കുറ്റപ്പെടുത്തി. ഒ വി വിജയൻ ഒരു സ്ത്രീ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്നോർത്ത് പോകുന്നെന്നും പ്രസാധകന് ഇഷ്ടമില്ലാത്ത പല ഭാഗങ്ങളും വെട്ടിമാറ്റിയാണ് പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് നാല് വർഷം സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം വഹിച്ച പ്രമുഖ എഴുത്തുകാരന്റെ വാക്കുകളാണിത്. ഇടതുപക്ഷ പ്രിവിലിജും പേട്രണേജും ഉള്ളയാളായതുകൊണ്ട് ഇത് സ്ത്രീവിരുദ്ധതയുടെ ഗണത്തിൽ ഉൾപ്പെടില്ല എന്ന് പറയാൻ പറഞ്ഞുവെന്നാണ് എം മുകുന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.
എം മുകുന്ദന്റെ പ്രസ്താവനയ്ക്കെതിരെ വനിതാ സംഘടനകളും എഴുത്തുകാരികളും രംഗത്ത് എത്തിയിട്ടുണ്ട്. നല്ല കൃതികൾ ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും വായിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് പ്രസാധകരായ കോർപ്പറേറ്റുകളാണെന്നും എം മുകുന്ദൻ വിമർശിച്ചിരുന്നു.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications