കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മുഖ്യനായത് അവതാരങ്ങളുടെയും വെറുക്കപ്പെട്ടവരുടെയും പണക്കൊഴുപ്പിലോ? അപ്പൊ വിഎസിന്റെ ജനപിന്തുണ

വിഎസ് അച്യുതാനന്ദന്റെ ജന പിന്തുണയിലാണോ അവതാരങ്ങളുടെയും വെറുക്കപ്പെട്ടവരുടെയുമൊക്കെ പണക്കൊഴുപ്പിലാണോ പിണറായി മുഖ്യമന്ത്രിയായതെന്നാണ് ഇനി അറിയേണ്ടതെന്നാണ് ബൽറാം പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎ വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോമസ് ചാണ്ടിക്കും പിവി അൻവറിനുമെതിരായ വിവാദത്തിലാണ് ബൽറാം വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഎസ് അച്യതാനന്ദന്റെ ജന പിന്തുണയിലാണോ വെറുക്കപ്പെട്ടവരുടെയും അവതാരങ്ങളുടെയുമൊക്കെ പണക്കൊഴുപ്പിലാണോ പിണറായി മുഖ്യമന്ത്രിയായതെന്നാണ് ഇനി അറിയേണ്ടതെന്ന് ബൽറാം പറയുന്നു.

<strong>ആരു പറഞ്ഞിട്ടും നാവടക്കാതെ പിസി ജോർജ്!! വീണ്ടും സ്ത്രീ വിരുദ്ധത!! ഇത്തവണ പറഞ്ഞത്!!</strong>ആരു പറഞ്ഞിട്ടും നാവടക്കാതെ പിസി ജോർജ്!! വീണ്ടും സ്ത്രീ വിരുദ്ധത!! ഇത്തവണ പറഞ്ഞത്!!

തോമസ് ചാണ്ടിയും പിവി അൻവറും സംശയത്തിന്റെ മുനയിലാണെന്നും അവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പണക്കൊഴുപ്പിലോ

പണക്കൊഴുപ്പിലോ

വിഎസ് അച്യുതാനന്ദന്റെ ജന പിന്തുണയിലാണോ അവതാരങ്ങളുടെയും വെറുക്കപ്പെട്ടവരുടെയുമൊക്കെ പണക്കൊഴുപ്പിലാണോ പിണറായി മുഖ്യമന്ത്രിയായതെന്നാണ് ഇനി അറിയേണ്ടതെന്നാണ് ബൽറാം പറയുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ

ഗതാഗത മന്ത്രി തോമസ് ചാണ്ടിയും എംഎൽഎ പിവി അൻവറും ഉൾപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബൽറാമിന്റെ വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

വിഎസിന്റെ ആവശ്യം

വിഎസിന്റെ ആവശ്യം

തോമസ് ചാണ്ടിയും പിവി അന്‍വറും സംശയത്തിന്റെ മുനയിലാണെന്നും അവരെ കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

വിശുദ്ധരായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയോട്

വിശുദ്ധരായി പ്രഖ്യാപിച്ച മുഖ്യമന്ത്രിയോട്

കുറ്റാരോപിതരായ തോമസ് ചാണ്ടിയെയും പിവി അൻവറിനെയും വിശുദ്ധരാക്കി പ്രഖ്യാപിക്കുകയും അവരുടെ ന്യായീകരണ വാദങ്ങൾ വേദ വാക്യമായി സ്വീകരിക്കുകയും ചെയ്ത മുഖ്യമന്ത്രിയോടാണ് വിഎസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നും ബൽറാം പറയുന്നു.

പിണറായിക്ക് വിഎസിന്റെ കത്ത്

പിണറായിക്ക് വിഎസിന്റെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് വിഎസ് അന്വേഷണത്തിന് ആവശ്യപ്പെട്ടത്. ഇരുവർക്കുമെതിരായ ആരോപണെങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ആരോപണം

ആരോപണം

ലേക്ക് പാലസ് റിസോർട്ടിനു വേണ്ടി ഗതാഗത മന്ത്രി തോമസ് ഐസക് കായൽ കൈയ്യേറിയെന്നാണ് ആരോപണം. കക്കാടുംപൊയിൽ നിയമ വിരുദ്ധമായി വാട്ടർ തീം പാർക്ക് നിർമ്മിച്ചുവെന്നാണ് പിവി അൻവർ എംഎല്‍എയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. എന്നാൽ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിൽ

നിയമസഭയിൽ

മന്ത്രിക്കും എംഎല്‍എയ്ക്കുമെതിരായ ആരോപണങ്ങൾ നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നു. ആരോപണം സഭയിൽ ഉന്നയിച്ചപ്പോഴാണ് സംരക്ഷണവുമായി പിണറായി എത്തിയത്.

English summary
vt balram facebook post against pinarayi on thomaschadi pv Anwar controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X