ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമെല്ലാം വെറും വാചകമടി..!! പിണറായിയെ ട്രോളി വിടി ബല്‍റാം..!
തിരുവനന്തപുരം: എതിര്‍രാഷ്ട്രീയപാര്‍ട്ടികളേയും നേതാക്കളേയും നിശിതമായി പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളാല്‍ ശ്രദ്ധേയനാണ് വിടി ബല്‍റാം എംഎല്‍എ. പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതില്‍ വിടി ബല്‍റാമിന് പ്രത്യേക ശ്രദ്ധയുണ്ട്. ക്ഷേത്രപരിസരങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ആണ് ഇത്തവണ വിടി ട്രോളിയിരിക്കുന്നത്.
Read Also: പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!
Read Also: ദുബായിലെ ബിസിനസ്സുകാരന്റെ ഫ്‌ളാറ്റ് നക്ഷത്രവേശ്യാലയം...!! വില്‍പനയ്ക്ക് പിഞ്ചുപെണ്‍കുട്ടികള്‍..!!

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ആയുധപരിശീലനം സംബന്ധിച്ച് വിടി ബല്‍റാം നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉത്തരം നല്‍കിയത്. ഈ മറുപടിയെ പരിഹസിച്ചാണ് വിടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ക്ഷേത്രങ്ങളിലെ ആയുധപരിശീലന വിഷയത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നുവെന്ന് ബല്‍റാം ആരോപിക്കുന്നു. ബല്‍റാമിന്റെ നിയമസഭയിലെ ചോദ്യവും മുഖ്യമന്ത്രിയുടെ ഉത്തരവും പോസ്റ്റിലുണ്ട്.

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. ഊരിപ്പിടിച്ച വാളും ഇന്ദ്രനും ചന്ദ്രനുമൊക്കെ വാചകമടിയിലേ ഉള്ളൂ. ആര്‍എസ്എസ്സിന്റെ ആയുധപരിശീലനങ്ങള്‍ക്കെതിരെ ഒരു നടപടിപോലും സ്വീകരിക്കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ കേരളത്തിലെ ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല.

ആയുധപരിശീലനങ്ങളെക്കുറിച്ച് ഇതുവരെ ശ്രദ്ധയില്‍പ്പെടാത്ത മുഖ്യമന്ത്രി സ്വന്തം പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനോട് ചോദിച്ചാല്‍ മതിയെന്നും ബല്‍റാം പരിഹസിക്കുന്നു. കൈരളി പീപ്പിള്‍ ചാനല്‍ചര്‍ച്ചയില്‍ ബിജെപി നേതാവ് രാജേഷിന് മുന്നിലിരുന്ന് ജയരാജന്‍ വിയര്‍ത്തതും ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു.

ചാനല്‍ചര്‍ച്ചയുടെ വീഡിയോയും ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട് വിടി ബല്‍റാം. പോലീസിനെക്കുറിച്ചുള്ള മുന്നൂറോളം ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടിയില്ലാത്ത മുഖ്യമന്ത്രി ഇടയ്‌ക്കെങ്കിലും നല്‍കുന്ന മറുപടിയുടെ അവസ്ഥ ഇതാണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications