എസ്എഫ്ഐയുടെ ജാഥയെ പരിഹസിച്ച് വിടി ബൽറാം; മുത്തുക്കുട... കസവ് സാരി...
പാലക്കാട്: എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന ജാഥയെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. കസവ് സാരിയുടുത്ത് മുത്തുക്കുട പിടിച്ച പെണ്‍കുട്ടികള്‍ക്ക് നടുവിലൂടെ എസ്എഫ്‌ഐയുടെ നേതാക്കള്‍ നടക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരിഹാസം.
ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാവട്ടെ എന്നാണ് ബല്‍റാം കുറിച്ചിരിക്കുന്നത്. കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കൾക്ക് ഇരുപുറവും കസവുസാരിയുടുത്ത് മുത്തുകുട പടിച്ചു നിൽക്കുന്ന പെൺ സഖാക്കളുമുണ്ട്. ഇതിനെയാണ് ബൽറാം പരിഹസിച്ചിരിക്കുന്നത്.

കയ്യുയർത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആൺ വിപ്ലവ വിദ്യാർത്ഥി നേതാക്കൾ, അവർക്ക് മുത്തുക്കുട പിടിച്ച് നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ.എസ്‌എഫ്‌ഐ ജാഥക്കും സമ്മേളനത്തിനും ആശംസകൾ. ലിംഗനീതി അടക്കമുള്ള പുരോഗമന വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയാവട്ടെ. എന്നതാണ് ബൽറാമിന്റെ പേസ്റ്റ്.












Click it and Unblock the Notifications