കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ മോദിയോടുപമിച്ച്, പരിഹസിച്ച് വിടി ബല്‍റാം ഫേസ്ബുക്കില്‍

Google Oneindia Malayalam News

തൃത്താല: ഫേസ്ബുക്കില്‍ ബിജപി വിമര്‍ശനവും സിപിഎം വിമര്‍ശനവും പതിവാക്കിയ ആളാണ് കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എ ആയ വിടി ബല്‍റാം. പലപ്പോഴും ബിജെപിയ്ക്കും സംഘപരിവാറിനും എതിരെ ആണ് ബല്‍റാം രൂക്ഷ വിമര്‍ശനം നടത്താറുള്ളത്.

എന്നാലിപ്പോള്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ചുകൊണ്ടാണ് ബല്‍റാം രംഗത്തെത്തിയിരിയ്ക്കുന്നത്.

വിഎം സുധീരന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ ചെറുക്കാനാണ് ബല്‍റാമിന്റെ ശ്രമം. തക്ക സമയത്ത് പിണറായിയുടെ നവകേരള മാര്‍ച്ചിന്റെ ഒരു പോസ്റ്റര്‍ ബല്‍റാമിന്റെ ശ്രദ്ധയില്‍ പെടുന്നത്.

2014 ലെ തിരഞ്ഞെടുപ്പ്

2014 ലെ തിരഞ്ഞെടുപ്പ്

2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ബിജെപി അവതരിപ്പിച്ച രീതി പറഞ്ഞുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ് തുടങ്ങുന്നത്.

എല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ...

എല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ...

56 ഇഞ്ച് നെഞ്ചളവ്, എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിയ്ക്ക് പരിഹരിയ്കാന്‍ കഴിവുള്ള ദേശഭക്തനായ വികാസ് പുരുഷന്‍... എന്നിങ്ങനെയാണ് നരേന്ദ്ര മോദിയെ പരിഹസിയ്ക്കുന്നത്. ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയടക്കമുള്ള ഭൂതകാലം പിന്നെന്തിന് ഓര്‍ക്കണം എന്നും പരിഹസിയ്ക്കുന്നു.

2016 ലെ തിരഞ്ഞെടുപ്പ്

2016 ലെ തിരഞ്ഞെടുപ്പ്

2016 ലെ നിയമസഭ തിരഞ്ഞെടെപ്പെത്തുമ്പോള്‍ പിണറായി വിജയന്റെ നവകേരള മാര്‍ച്ച് വരുന്നു. ഇതിനെ രണ്ടിനേയും ആണ് ചേര്‍ത്ത് വച്ച് ബല്‍റാം വിലയിരുത്തുന്നത്.

ഇരട്ടച്ചങ്ക്, ചിരിയ്ക്കാനറിയാത്ത വിപ്ലവകാരി

ഇരട്ടച്ചങ്ക്, ചിരിയ്ക്കാനറിയാത്ത വിപ്ലവകാരി

ഇരട്ടച്ചങ്കുള്ള, കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിയ്ക്ക് പരിഹരിയ്ക്കാന്‍ കഴിവുള്ള, ചിരിയ്ക്കാനറിയാത്ത വിപ്ലവ നായകന്‍... എന്നിങ്ങനെ പോകുന്നു പിണറായിയെ പരിഹസിയ്ക്കുന്ന വിശേഷണങ്ങള്‍.

എല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ...

എല്ലാം നാടിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ...

നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്ത് ഓര്‍ക്കണം. എല്ലാം കേരളത്തിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ... പരിഹാസം തുടരുന്നു.

കാര്യത്തിലേയ്ക്ക് കടക്കാം

കാര്യത്തിലേയ്ക്ക് കടക്കാം

ഇത്രയും പറഞ്ഞുവന്നത് എന്തിനാണെന്നല്ലേ... വിഎം സുധീരന്റെ ജനരക്ഷാ മാര്‍ച്ചിനെ വിമര്‍ശിയ്ക്കുന്നവര്‍ക്കുള്ള മറുപടി പറയാനാണ്.

ആരെ രക്ഷിയ്ക്കാന്‍

ആരെ രക്ഷിയ്ക്കാന്‍

കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനത്തെ ആരില്‍ നിന്ന് രക്ഷിയ്ക്കാനാണ് ജനരക്ഷാ മാര്‍ച്ച് എന്നതാണ് 'സൈബര്‍ സഖാക്കളുടെ' ചോദ്യം. അതിനുള്ള ഉത്തരമാണ് പിന്നീട് പറയുന്നത്.

ഇതിനാണ് ജനരക്ഷാ മാര്‍ച്ച്

ഇതിനാണ് ജനരക്ഷാ മാര്‍ച്ച്

ഫാസിസത്തെ പുല്‍കാന്‍ വെമ്പുന്ന മട്ടില്‍ കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരോടുന്ന ജാതി മത വര്‍ഗ്ഗീയതയില്‍ നിന്നും രക്ഷിയ്ക്കുക എന്നതാണ് ഒന്ന്.

സിപിഎമ്മില്‍ നിന്ന്

സിപിഎമ്മില്‍ നിന്ന്

എല്ലാ വികസന സാധ്യതകളേയും മുളയിലേ നുള്ളിക്കളയുന്ന സിപിഎമ്മിന്റെ വരട്ടു തത്വ വാദങ്ങളില്‍ നിന്നും കേരളത്തെ രക്ഷിയ്ക്കാനും കൂടിയാണ് ജനരക്ഷാ മാര്‍ച്ച് നടത്തുന്നതത്രെ.

 മെട്രോ റെയിിലിന്റെ ചിത്രം

മെട്രോ റെയിിലിന്റെ ചിത്രം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച് പൂര്‍ത്തീകരണത്തിന്റെ വക്കിലെത്തിയിരിയ്കുന്ന കൊച്ചി മെട്രോ റെയില്‍ സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചാരണ ബോര്‍ഡുകളില്‍ അവതരിപ്പിയ്ക്കപ്പെടുന്നത് ആ പാര്‍ട്ടിയുടെ തികഞ്ഞ ഗതികേടിനെയാണ് സൂചിപ്പിയ്ക്കുന്നത് എന്ന് പറയാതെ വയ്യെന്ന് പറഞ്ഞ് ബല്‍റാം പോസ്റ്റ് അവസാനിപ്പിയ്ക്കുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
VT Balram's Facebook post comparing Narendra Modi and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X