• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിടി ബൽറാം എന്തുകൊണ്ട് ക്രമ വിരുദ്ധ ബില്ലിനെ പിന്തുണച്ചില്ല? ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞത് തെറ്റ്!!

  • By Desk

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റുകളിലെ പ്രവേശനം ക്രമപ്പെടുത്തി നിയമസഭ ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ട് വൻ വിവാദമാണ് പൊട്ടിപുറപ്പെട്ടത്. ഭരണ പ്രതിപക്ഷ അംഗങ്ങൾ എല്ലാവരും ബില്ലിനെ അനുകൂലിച്ചപ്പോൾ, കോൺഗ്രസ് എംഎൽഎ വിടി ബൽറാം മാത്രമാണ് ബില്ലിനെ എതിർത്തത്. ബൽറാമിന്റെ നിലപാടിനെ വിമർശസിച്ച് കോൺഗ്രസിലെ ചില നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസിന്റെ നിലപാടിനെ തള്ളി യൂത്ത് കോൺഗ്രസ്, കെഎസ്യു അടക്കമുള്ള സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബില്ലിനെതിരെയുള്ള സുപ്രീംകോടതി വിധിയും ഇരു പാർട്ടികളെയും അങ്കലാപ്പിലാക്കിയിരുന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ നിലപാടുംം നിർണ്ണായകമാകും. സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയിരുന്നെങ്കിലും ബില്ലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെ തിരുമാനം. അതിനാല്‍ തന്നെ ഗവര്‍ണര്‍ എന്ത് നടപടിയെടുക്കുമെന്നതാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. താൻ നിയമസഭയിൽ ബില്ലിനെ എതിർത്തത് എന്തിനാണെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഉള്ളടക്കത്തോടുള്ള വിയോജിപ്പ്

ഉള്ളടക്കത്തോടുള്ള വിയോജിപ്പ്

ഇന്നലെ സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല. ആ ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണമായിരുന്നു വോട്ടെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്‌നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയില്‍ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടര്‍ന്ന് ബഹു. സ്പീക്കര്‍ ക്രമപ്രശ്‌നം തള്ളുകയായിരുന്നു. തുടര്‍ന്നും ആ പ്രക്രിയയില്‍ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബില്‍ വകപ്പു തിരിച്ചുള്ള ചര്‍ച്ചയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ പുറത്തു പോവുകയാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

വിപ്പ് ലഭിച്ചില്ല

വിപ്പ് ലഭിച്ചില്ല

നിയമനിര്‍മ്മാണ ചര്‍ച്ചകളില്‍ അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ് നമ്മുടെ നിയമസഭയുടേയും പാര്‍ലമെന്ററി രീതികളുടേയും പൊതു സ്വഭാവം. പിന്നീട് വോട്ടെടുപ്പ് വേളയില്‍ പാര്‍ട്ടി വിപ്പ് ഉണ്ടെങ്കില്‍ അതനുസരിച്ച് വോട്ട് ചെയ്യേണ്ടി വരും. എന്നാല്‍ ഇന്നലത്തെ നിയമത്തില്‍ അങ്ങനെ വോട്ട് ചെയ്യാനുള്ള വിപ്പ് ഒന്നും ഉണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തിയതും തുടര്‍ന്ന് വിട്ടുനിന്നതും. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ എംബരാസ്‌മെന്റ് സൃഷ്ടിക്കുന്നത് പാര്‍ലമെന്ററി രീതികള്‍ക്ക് ഉചിതമല്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. ഹാജരായിരുന്ന അംഗങ്ങളെ വച്ച് ശബ്ദവോട്ടോടെയാണ് പിന്നീട് സഭ നിയമം പാസാക്കിയതെന്നും വിടി ബൽറാം പറയുന്നു.

ഓൺലൈൻ പോർട്ടലുകൾ തെറ്റായി വ്യാഖ്യാനിച്ചു

ഓൺലൈൻ പോർട്ടലുകൾ തെറ്റായി വ്യാഖ്യാനിച്ചു

ഞാന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു എന്നും അനുകൂലിച്ച് വോട്ട് ചെയ്തു എന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതും പലരും ഇന്‍ബോക്‌സില്‍ വന്ന് ചോദിക്കുന്നതും കൊണ്ട് ഒരു വിശദീകരണം നല്‍കുന്നു എന്ന് മാത്രം. എന്നു പറഞ്ഞുകൊണ്ടാണ് വിടി ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 2016‐17 വർഷങ്ങളിൽ ഈ മെഡിക്കൽ കോളേജുകളിൽ നടത്തിയ പ്രവേശനം ക്രമവിരുദ്ധമെന്നു കണ്ട് പ്രവേശന പരീക്ഷാ കമീഷണർ റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നാൽ, വിദ്യാർത്ഥികളും രക്ഷിതാക്കളും സർക്കാരിനെ സമീപിച്ച് പ്രവേശനം ക്രമവൽക്കരിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനകം പ്രാബല്യത്തിൽവന്ന ഓർഡിനൻസിന് പകരമുള്ള ബില്ലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ സഭയിൽ അവതരിപ്പിച്ചത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ 150 വിദ്യാർഥികൾക്കും കരുണയിലെ 30 വിദ്യാർഥികൾക്കും ബില്ലിന്റെ പ്രയോജനം ലഭിക്കുക.

എല്ലാം കുട്ടികളുടെ ഭാവി കണക്കിലെടുത്ത്

മാനേജ്മെന്റിന്റേത് തെറ്റായ നടപടിയാണെങ്കിലും വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് ഇവരുടെ പ്രവേശനം സാധൂകരിക്കാൻ നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റ് കുട്ടികളെ വഞ്ചിക്കുകയായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ കുട്ടികൾക്കു പഠിക്കാൻ അവസരം നിഷേധിക്കരുതെന്നാണ് നിലപാട്. ഈ രണ്ട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർഥികളേക്കാൾ നീറ്റ് പട്ടികയിൽ താഴ്ന്ന റാങ്കുള്ളവർ മറ്റുകോളേജുകളിൽ പഠിക്കുന്നുണ്ടെന്ന കണ്ടെത്തലും നിയമനിർമാണത്തിന് സർക്കാരിനെ പ്രേരിപ്പിച്ചു എന്നതാണ് സർക്കാർ വാദം. കുട്ടികളുടെ ഭാവിയെ കണക്കിലെടുത്തുകൊണ്ടാണ് ബില്ലിനെ പിന്തുണച്ചതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടത്.

ഏഴ് വയസ്സുകാരനെ കൊന്ന്കുഴിച്ചുമൂടി: 21 കാരന്‍ അറസ്റ്റിൽ, കൊലപാതകത്തിനുള്ള കാരണം ഞെട്ടിക്കുന്നത്!

തള്ളുമോ കൊള്ളുമോ? കരുണ'യില്‍ ഗവര്‍ണറുടെ കാരുണ്യം തേടി സര്‍ക്കാര്‍.. നിലപാട് നിര്‍ണായകം

English summary
VT Balram's facebook post for Karuna, Kannur medical college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more