ബല്‍റാം മുഖ്യമന്ത്രിയെ 'എടാ' എന്ന് വിളിച്ചിട്ടില്ല; സിപിഎം സൈബര്‍ പ്രചരണം ആടിനെ പട്ടിയാക്കുന്നു...
ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബര്‍ പ്രചരണത്തിന് മറുപടി എന്ന നിലയില്‍ മാത്രമാണ് ഇക്കാര്യം പറയുന്നതെന്നും വിടി ബല്‍റാം പറഞ്ഞു.
കോഴിക്കോട്: മുഖ്യമന്ത്രിയെ 'എടാ' എന്ന് വിളിച്ചിട്ടില്ലെന്ന് വിടി ബല്‍റാം എംഎല്‍എ. ബന്ധപ്പെട്ട് വീഡിയോ ആര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബര്‍ പ്രചരണത്തിന് മറുപടി എന്ന നിലയില്‍ മാത്രമാണ് ഇക്കാര്യം പറയുന്നതെന്നും വിടി ബല്‍റാം പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ തുടര്‍ന്നും പറയും. പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ഉത്തരവാദിത്തമുള്ള പദവിയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അങ്ങിനയേ പറഞ്ഞിട്ടുള്ളൂ
അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ള എന്നും ബല്‍റാം തന്റെ എഫ്ബി പേജിലൂടെ വ്യക്തമാക്കി.

സൈബര്‍ തന്ത്രം
നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ആ തന്ത്രം സൈബര്‍ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ എന്നും ബല്‍റാം വ്യക്തമാക്കി.

പിണറായി വിജയന്‍
ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പിണറായി വിജയനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ വീഴ്ച
തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുമെന്നും ബല്‍റാം പറഞ്ഞു.












Click it and Unblock the Notifications